ഉറങ്ങിക്കിടന്ന വൃദ്ധദമ്പതികളെ കഴുത്തറുത്തു കൊന്നു, മൃതദേഹത്തില്‍ തലയില്ല

Web Desk |  
Published : Jun 16, 2018, 09:53 PM ISTUpdated : Oct 02, 2018, 06:36 AM IST
ഉറങ്ങിക്കിടന്ന വൃദ്ധദമ്പതികളെ കഴുത്തറുത്തു കൊന്നു, മൃതദേഹത്തില്‍ തലയില്ല

Synopsis

വൃദ്ധ ദമ്പതികളെ അക്രമികള്‍ കഴുത്തറുത്തു കൊന്നു ആക്രമണത്തിൽ മക്കൾക്കും പരിക്കേറ്റു

ഖുന്തി: ഉറങ്ങി കിടക്കുകയായിരുന്ന വൃദ്ധ ദമ്പതികളെ അക്രമികള്‍ കഴുത്തറുത്തു കൊന്നു. ജാര്‍ഖണ്ഡിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ട അറുപതുകാരനായ സാത്രി മുണ്ടയും ഭാര്യ ജാനി ദേവിയുമാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ മക്കൾക്കും പരിക്കേറ്റു. രാത്രി എല്ലാവരും ഉറങ്ങി കിടക്കുന്ന സമയത്തായിരുന്നു അക്രമികൾ വീട്ടിൽ അതിക്രമിച്ച് കയറി  വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത്.

മക്കളായ രാം മുണ്ടയ്ക്കും രാധ ഹന്‍സക്കുമൊപ്പം ഉറങ്ങുകയായിരുന്നു ഈ വൃദ്ധ ദമ്പതികൾ. മക്കൾക്കുണ്ടായ പരിക്ക് ​ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതുവരെയും പൊലീസിന് അക്രമികളെ കണ്ടെത്താനായിട്ടില്ല. സാത്രിയുടെ വെട്ടിയെടുത്ത തലയുമായിട്ടാണ് കൊലയാളികള്‍ രക്ഷപ്പെട്ടിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സാത്രിയുടെ ശരീരം മാത്രമാണ് ഇപ്പോള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുന്നത്. 

കൊലപാതകത്തിന് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെയും പൊലീസിന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. മന്ത്രവാദത്തിനു വേണ്ടി നടത്തിയ കുരുതിക്കൊലയാവാം ഇതെന്നാണ് പൊലീസിന്റെ നി​ഗമനം. അന്വേഷണം നടക്കുകയാണെന്നും എത്രയും വേഗം പ്രതികളെ കണ്ടെത്തുമെന്നും എസ്പി അശ്വിനി കുമാര്‍ സിന്‍ഹ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഒരു ലക്ഷത്തിന് മേലെ കമന്റുകൾ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി മതിയെന്ന് സിനിമാ താരങ്ങൾ ഉൾപ്പെടെ കമന്റിട്ടു
കെസിക്ക് വൻ തിരിച്ചടി, ഹൈക്കമാൻഡിനുള്ള സന്ദേശം പരസ്യമാക്കി ജോസഫ് ഗ്രൂപ്പ്; 'സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രിയാകണം, കേരളത്തിലെ ജനവികാരം മാനിക്കണം'