കുളത്തൂപ്പുഴ വനത്തില്‍ അഞ്ജാത മൃതദേഹം

Web Desk |  
Published : Apr 24, 2017, 06:26 PM ISTUpdated : Oct 05, 2018, 12:41 AM IST
കുളത്തൂപ്പുഴ വനത്തില്‍ അഞ്ജാത മൃതദേഹം

Synopsis

കൊട്ടാരക്കര: കൊല്ലം, കുളത്തൂപുഴ വനത്തിനുള്ളില്‍ അഞ്ജാത മൃതദേഹം. കല്ലുവെട്ടാംകുഴി മൂലക്കയം ഭാഗത്താണ് ഒരാഴ്ച പഴക്കമുള്ള പുരുഷ മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാകാമെന്നാണ് വനപാലകരുടേയും പൊലീസിന്റേയും നിഗമനം. കൈയും കാലും മൃതദേഹത്തില്‍ നിന്നും വേറിട്ട നിലയിലായിരുന്നു. വാരിയെല്ലുകള്‍ ഒടിഞ് തകര്‍ന്നിട്ടുണഅട്. കാട്ടുമാങ്ങ ശേഖരിക്കാന്‍ പോയ സമീപവാസികള്‍ മൃതദേഹം കണ്ട് പൊലീസിനെ അറിയിക്കുകയായിരുന്നു. ഫോറന്‍സിക് വിദഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാട്ടാനക്കൂട്ടം സ്ഥിരമായെത്തുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളം മുഴുവൻ ഒപ്പമുണ്ട്, 122 സ്വപ്ന ഭവനങ്ങളുടെ വാര്‍പ്പ് പൂര്‍ത്തിയായി; മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരെ ചേർത്തുപിടിച്ച് സർക്കാർ
ഇനി ഓർമ്മ, ശ്രീനിവാസന് വിട നല്‍കി സിനിമാ സാംസ്കാരിക ലോകം; സംസ്കാര ചടങ്ങുകൾ ഒദ്യോഗിക ബഹുമതികളോടെ പൂർത്തിയായി