ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കേരളത്തിലെ മുസ്ലീംസംഘടനകള്‍

By Web DeskFirst Published Oct 29, 2016, 11:31 AM IST
Highlights

കോഴിക്കോട്: ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കേരളത്തിലെ മുസ്ലീംസംഘടനകള്‍. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോട് സഹകരിക്കേണ്ടതില്ലെന്ന്  കോഴിക്കോട് ചേര്‍ന്ന  യോഗത്തില്‍ തീരുമാനമായി. മുസ്ലീംലീഗ് വിളിച്ചുചേര്‍ത്ത യോഗം കാന്തപുരവും, ഐഎന്‍എല്ലും ബഹിഷ്ക്കരിച്ചു.

ഏകസിവില്‍കോഡ് മതനിരപേക്ഷത തകര്‍ക്കുമെന്നാണ് മുസ്ലീംസംഘടനകളുടെ വിലയിരുത്തല്‍. മുത്തലാക്ക് ഉയര്‍ത്തി ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ദുരൂഹമാണ്. നിയമകമ്മീഷന്‍ നല്‍കിയ ചോദ്യാവലിയോട് സഹകരിക്കേണ്ടതില്ലെന്നും, യോഗം തീരുമാനിച്ചു. യോഗതീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കും.

അടുത്ത ഘട്ടം മതനിരപേക്ഷ കക്ഷികളുമായി ചര്‍ച്ച നടത്തും. കാന്തപുരവും ഐഎന്‍എല്ലും യോഗത്തില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം ഇങ്ങനെ. രാഷ്ട്രീയ മുതലെടുപ്പിനായുള്ള  ലീഗിന്‍റെ  ശ്രമമാണെന്ന  വിലയിരുത്തലിലാണ് കാന്തപുരം യോഗം ബഹിഷ്ക്കരിച്ചത്. വിഷയത്തെ ലീഗ് വര്‍ഗീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ഐഎന്‍എല്ലിന്‍റെ വിമര്‍ശം.

 

click me!