പാഠപുസ്തകത്തിന് പിന്നാലെ യൂണിഫോം വിതരണവും താളം തെറ്റി

By Web DeskFirst Published Aug 27, 2016, 7:47 PM IST
Highlights

സര്‍ക്കാര്‍ സ്കൂളുകളിലെ യൂണിഫോമിനുള്ള തുക സര്‍വ്വശിക്ഷാ അഭിയാന്‍ വഴി വിതരണം ചെയ്തിരുന്നു. ഇത് ഉപയോഗിച്ച് യൂണിഫോമും വാങ്ങി. എന്നാല്‍ എയ്ഡഡ് സ്കൂളുകളില്‍ ഇത് ഇതുവരെ എങ്ങുമെത്താതെ തുടരുകയാണ്. ഈ വര്‍ഷം ഒന്നു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ മുഴുവന്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സൗജന്യം യൂണിഫോം എന്നതായിരുന്നു സര്‍ക്കാറിന്റെ പ്രഖ്യാപനം. യുഡിഎഫ് സര്‍ക്കാര്‍ കഴിഞ്ഞ തവണ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും ബിപിഎല്‍ വിഭാഗത്തിലെ ആണ്‍ കുട്ടികള്‍ക്കുമായിരുന്നു യൂണിഫോം നല്‍കിയത്. ഇത്തവണ പ്രതീക്ഷയോടെ മാനേജ്മെന്റുകള്‍ കുട്ടികളുടെ കണക്ക് ജൂണില്‍ തന്നെ നല്‍കി. പക്ഷെ പണം ഇതുവരെ കിട്ടിയില്ല

ധനവകുപ്പില്‍ നിന്നും പണം അനുവദിച്ച് കിട്ടാനുള്ള കാലതാമസമുണ്ടായെന്ന വിശദീകരണമാണ് വിദ്യാഭ്യാസവകുപ്പ് നല്‍കുന്നത്. സര്‍ക്കാര്‍ പണം കിട്ടാത്ത സാഹചര്യത്തില്‍ മിക്ക സ്കൂളിലും അധ്യാപകരും പിടിഎയുമെല്ലാം പിരിവെടുത്താണ്  യൂണിഫോം വാങ്ങിയത്. ആ തുക എന്ന് കിട്ടുമെന്ന ചോദ്യത്തിന് പോലും വ്യക്തമായ ഉത്തരം  വിദ്യാഭ്യാസ വകുപ്പ് നല്‍കുന്നില്ല.

click me!