നഖ്‍വിയുടെ സഹോദരിക്കെതിരായ വധഭീഷണി: അന്വേഷണം ഊര്‍ജിതം

Published : Sep 18, 2017, 01:39 AM ISTUpdated : Oct 04, 2018, 05:52 PM IST
നഖ്‍വിയുടെ സഹോദരിക്കെതിരായ വധഭീഷണി: അന്വേഷണം ഊര്‍ജിതം

Synopsis

ദില്ലി: കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‍വിയുടെ സഹോദരിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ഉത്തർപ്രദേശ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഭീഷണിപ്പെടുത്താനെത്തിയവരുടെ കാർ നമ്പർ അടിസ്ഥാനമാക്കിയുള്ള വാഹന പരിശോധന തുടരുകയാണ്. മുത്തലാഖിനെതിരെ സംഘടന രൂപീകരിച്ചതിന്‍റെ വൈരാഗ്യമാണ് ഭീഷണിക്ക് പിന്നിലെന്നാണ് പോലീസ് നിഗമനം.

ഇന്നലെ വൈകീട്ടാണ് ഉത്തർപ്രദേശിലെ ബലേറിയിൽ പോലീസുദ്യോഗസ്ഥരുമായുള്ള മീറ്റിംഗിൽ പങ്കെടുത്ത് മടങ്ങവെ കേന്ദ്ര മന്ത്രി മുഖതർ അബ്ബാസ് നഖ്വിയുടെ സോഹദരി ഫർഹത്തിനെ ഒരു സംഘം ഭീഷണിപ്പെടുത്തിയത്. ഫർഫത്ത് വാഹനം നിർത്തി പുറത്തിറങ്ങിയ വേളയിൽ പുറകെ കാറിലെത്തിയ മൂന്നംഗ സംഘം ആദ്യം ഫർഹത്തിനെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോവാൻ ശ്രമിച്ചത്. 

ആളുകൾ ഓടിക്കൂടിയപ്പോൾ ഫർഹത്തിനെ അവസരം കിട്ടിയാൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി സംഘം കടന്ന് കളഞ്ഞു.മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പോലീസ് പ്രഥമിക അന്വേഷണം ആരംഭിച്ചു. ഫർഹത്ത് സംഘമെത്തിയ കാർ നമ്പർ പോലീസിന് കൈമാറി. വാഹനം കണ്ടെത്താൻ ഇന്നലെ രാത്രിമുതൽ വ്യാപക തിരച്ചിലാണ് പോലീസ് സംസ്ഥാനമാകെ നടത്തിയത്. 

സംഭവം നടന്ന സ്ഥലത്തിനടുത്തുള്ള കടകളിൽ നിന്നും സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. അക്രമികളെ നേരിൽ കണ്ടാൽ അറിയാം എന്ന് ഫർഹത്ത് മൊഴി നൽകിയിട്ടുണ്ട്. മുത്തലാഖിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ അമരക്കാരിയാണ് ഫർഹത്ത്. പെൺകുഞ്ഞിന് ജന്മം നൽകിയെന്ന കാരണം പറഞ്ഞ് ഫർഹത്തിനെ ഭർത്താവ് മൊഴിചൊല്ലിയതാണ്. സംഘടനയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് നേരത്തേയും ഭീഷണിയുണ്ടായിരുന്നു.ഇതു തന്നെയാണ് ഇത്തവണത്തെ അക്രമണത്തിനും കാരണമെന്നാണ് പോലീസ് നിഗമനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

ഹാപ്പി ന്യൂഇയര്‍! 2026നെ ആഘോഷത്തോടെ വരവേറ്റ് ലോകം; ഫോര്‍ട്ട് കൊച്ചിയിലും കോവളത്തുമടക്കം പാപ്പാഞ്ഞിയെ കത്തിച്ച് ആഘോഷം
താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം; പ്ലാന്‍റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു