ഐസ്ക്രീം കേസില്‍ വി.എസിനെ എതിര്‍ക്കാന്‍ കോടതിയില്‍ വക്കാലത്തില്ലാത്ത വക്കീല്‍

Published : Jul 31, 2016, 02:04 PM ISTUpdated : Oct 05, 2018, 03:54 AM IST
ഐസ്ക്രീം കേസില്‍ വി.എസിനെ എതിര്‍ക്കാന്‍ കോടതിയില്‍ വക്കാലത്തില്ലാത്ത വക്കീല്‍

Synopsis

കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‍ട്രേറ്റ് കോടതിയില്‍ ഐസ്ക്രീം കേസില്‍ വിഎസിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് നാടകീയമായി സന്തോഷ് മാത്യു എന്ന അഭിഭാഷകന്‍ രംഗപ്രവേശനം ചെയ്തത്. കേസില്‍ ഇടപെടാന്‍ വിഎസിന് യോഗ്യതയില്ലെന്ന് സന്തോഷ് മാത്യു വാദിച്ചു. ഐസ്ക്രീം അട്ടിമറിക്കേസിലെ തുടരന്വേഷണ ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളണമെന്നായിരുന്നു ഇദ്ദേഹത്തിന്‍റെ ആവശ്യം. വക്കാലത്ത് ഇല്ലാതെ താങ്കള്‍ ഈ കേസില്‍ വാദവുമായി എത്തിയത് എന്തിനാണെന്ന് വിഎസിന്റെ അഭിഭാഷകന്‍ എന്‍. ഭാസ്കരന്‍ നായര്‍ ചോദിച്ചു.

ഭാസ്കരന്‍ നായര്‍ നിലപാട് കടുപ്പിച്ചതോടെ സന്തോഷ് മാത്യു നിശബ്ദനാവുകയായിരുന്നു. ഈ കേസില്‍  ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് മുന്‍ ഭാരവാഹി വി.കെ രാജു കക്ഷി ചേര്‍ന്നിട്ടുണ്ടെന്നും രാജുവിന് വേണ്ടി താന്‍ നേരത്തെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസില്‍ ഹാജരായിട്ടുണ്ടെന്നും  അഡ്വ. സന്തോഷ് മാത്യു പിന്നീട് വിശദീകരിച്ചു. ഇതിനാലാണ് കേസില്‍ ഇടപെടല്‍ ഹരജി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; റിമാൻഡിലായ കെഎസ്‍യു പ്രവർത്തകര്‍ക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി
ശ്വാസംമുട്ടലുമായി എത്തിയ പെൺകുട്ടിക്ക് പേ വിഷബാധയ്ക്ക് കുത്തിവെയ്പ്; പ്രതിഷേധിച്ച് കുടുംബം, പരാതി പിൻവലിക്കാൻ സമ്മർദ്ദം