
ആടുകളുടെ കൂട്ടക്കരച്ചിൽ കേട്ട് ഉറക്കമുണര്‍ന്നപ്പോഴായിരുന്നു വീട്ടിലുള്ളവര്‍ ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്. ഒൻപത് ആടുകള്‍ ഉണ്ടായിരുന്ന കൂട്ടിൽ രണ്ടെണ്ണമൊഴികെ എല്ലാം ചത്തു. തല കടിച്ചെടുത്ത നിലയിൽലായിരുന്നു ഇവയില്‍ രണ്ടെണ്ണം. മറ്റുള്ളവയുടെ ശരീരത്തിലും വലിയ മുറിവുകളുണ്ടായിരുന്നു. ബഹളം കേട്ട് നാട്ടുകാരൊക്കെ ഓടിക്കൂടിയെങ്കിലും മഴയും വെളിച്ചക്കുറവും കാരണം ഉപദ്രവിക്കാനെത്തിയ അജ്ഞാത ജീവിയെ കണ്ടെത്താനായില്ല
മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘമെത്തി പരിശോധനയും തെളിവെടുപ്പും നടത്തി. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഏക്കറുകണണക്കിന് പുരയിടങ്ങളടക്കം ചുറ്റുപാടും കാടുവളര്‍ന്ന് കിടക്കുന്നത് നാട്ടുകാരിലും ഭീതിയുണ്ടാക്കുന്നു. അടുത്തിടെ വലിയൊരു കാട്ടുമാക്കാനെ പ്രദേശത്ത് നിന്ന് കെണിവച്ച് പിടിച്ചിരുന്നു. ആടുകള്‍ കൂട്ടത്തോടെ ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ ഭീതിക്കൊപ്പം നാട്ടുകാര്‍ക്കിടയിൽ പ്രതിഷേധവും ശക്തമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam