
ലക്നോ: ഉന്നാവോയിൽ പതിനെട്ടുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ വിചിത്ര വാദവുമായി ബിജെപി എംഎല്‍എ. ആരോപണവിധേയനായ ബിജെപി എംഎൽഎയ്ക്കു പിന്തുണയുമായാണ് മറ്റൊരു ബിജെപി എംഎല് എ രംഗത്തെത്തിയിരിക്കുന്നത്. മൂന്നു കുട്ടികളുടെ അമ്മയൊയ സ്ത്രീയെ പീഡിപ്പിക്കാൻ കഴിയില്ലെന്നാണ് ബൈരിയയിൽനിന്നുള്ള ബിജെപി എംഎൽഎ സുരേന്ദ്ര സിംഗിന്റെ വാദം.
ഇതൊരു മനശാസ്ത്ര സംബന്ധമായ കാഴ്ചപ്പാടിൽനിന്നാണ് പറയുന്നത്. മൂന്നു കുട്ടികളുടെ മാതാവിനെ ആർക്കും ബലാത്സംഗം ചെയ്യാൻ കഴിയില്ല. അത് അസാധ്യമാണ്. ഇപ്പോൾ സംഭവിക്കുന്നത് കുൽദീപ് സെംഗാറിനെതിരായ ഗൂഡാലോചനയാണെന്നാണ് സുരേന്ദ്ര സിംഗിന്റെ വാദം.ആ പെണ്‍കുട്ടിയുടെ പിതാവിനെ ആരെങ്കിലും മര്ദ്ദിച്ചിരിക്കും. എന്നാല്‍ പെണ്‍കുട്ടിയെ ബലാത്സംഘം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. എഎൻഐ വാർത്താ ഏജൻസിയാണ് സുരേന്ദ്ര സിംഗിന്റെ വാഗം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെങ്കറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുൽദീപ് സിംഗ് സെൻഗാറിന്റെ സഹോദരൻ അതുൽ സിംഗിനെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കുൽദീപ് സിംഗും സഹോദരനുമാണ് തന്നെ മാനഭംഗപ്പെടുത്തിയതെന്നും തന്റെ പിതാവിന്റെ മരണത്തിൽ ഇവർ ഉത്തരവാദികളാണെന്നുമാണ് പെണ്‍കുട്ടിയുടെ ആരോപണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam