ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

Published : Mar 07, 2017, 05:38 PM ISTUpdated : Oct 04, 2018, 04:33 PM IST
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍ തുടരുന്നു

Synopsis

ലക്​നൊ: ഉത്തര്‍പ്രദേശില്‍ തീ​വ്രവാദിയെന്ന്​ സംശയിക്കുന്നയാളും ഭീകരവിരുദ്ധ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ലക്​നൊവി​ല്‍ താക്കൂര്‍ഗഞ്ചിലെ വീട്ടില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരനെ കീഴടക്കാനുള്ള ​സുരക്ഷ സേനയുടെ ശ്രമം തുടരുകയാണ്​.

20 പേരടങ്ങുന്ന കമാന്‍ഡൊ സംഘം സംഭവ സ്​ഥലത്തെത്തിയിട്ടുണ്ട്​. മേഖലയില്‍ നിന്ന്​ ജനങ്ങളെ ഒഴിപ്പിച്ചിരിക്കുകയാണ്​. ഭീകരന്‍ കീഴടങ്ങാന്‍ വിസമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മധ്യപ്രദേശിലെ ട്രെയിന്‍ സ്ഫോടനത്തിനു പിന്നാലെയാണ് ഏറ്റുമുട്ടല്‍. ഉജ്ജയിനിലെ ട്രെയിന്‍ സ്ഫോടനവുമായി ബന്ധമുള്ളയാളാണിതെന്നാണ് പൊലീസ്​ പറയുന്നത്​. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തി​ന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെ തിരച്ചില്‍ നടത്തിയത്. ഏറ്റുമുട്ടല്‍ പൊലീസ് മേധാവി ജാവീദ് അഹമ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്​.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുന്‍വൈരാഗ്യത്തിന്‍റെ പേരില്‍ യുവാവിനെ കുത്തിക്കൊന്നു, ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങി നടന്നു, പിന്നാലെ അറസ്റ്റ്
ജപ്പാനിൽ വിനോദ യാത്രയ്ക്കിടെ മോഷണത്തിന് യുവതി പിടിയിൽ, കൈക്കൂലി നൽകി കേസ് ഒഴിവാക്കാൻ ശ്രമം, വിമർശനം