
താനെ: പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവാവ് ലൈവായി ആത്മഹത്യ ചെയ്‍തു. താനെയിലെ ഉൽഹസ്നഗർ ടൗൺഷിപ്പിലാണ് സംഭവം. കാമുകിയുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് ഹാനി അശ്വനി എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. കടുത്ത പ്രണയനൈരാശ്യമാണ് യുവാവിനെ കടുംകൈ ചെയ്യിപ്പിക്കാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ആറു വർഷം മുമ്പ് കോളെജ് കാലത്ത് ആംരഭിച്ച പ്രണയ ബന്ധമായിരുന്നു ഇരുവരുടേത്. ഈയടുത്ത് പരസ്പരം പിരിഞ്ഞ രണ്ടു പേരും മറ്റു വിവാഹങ്ങൾക്ക് തയ്യാറാവുകയും ചെയ്തിരുന്നു. പിന്നീട് യുവാവിന് വീണ്ടും മനം മാറ്റമുണ്ടായെന്നും ബന്ധുക്കള്‍ പറയുന്നു.
പിന്നീട് രണ്ടു പേരും പരസ്പരം കണ്ടെങ്കിലും വീണ്ടും വഴക്കിട്ടു പിരിഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയ യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പായി യുവാവ് കാമുകിക്ക് വിഡിയോ കാൾ ചെയ്യുകയും താൻ മരിക്കാൻ പോവുകയാണെന്ന് പറഞ്ഞ് മരണം ലൈവായി കാണിക്കുകയും ചെയ്‍തു.
അച്ഛൻ രാത്രി വീട്ടിലെത്തിയപ്പോഴാണ് മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. പിന്നീടാണ് കുടുംബം ലൈവ് വിഡിയോ കാണുന്നത്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാമുകിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam