ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച ദേശീയ ജനാധിപത്യ സഖ്യം വിട്ടു

By Web DeskFirst Published Mar 24, 2018, 5:01 PM IST
Highlights
  • ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച (ജിജെഎം) ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം വിട്ടു

ദില്ലി: ഗൂര്‍ഖ ജന്‍മുക്തി മോര്‍ച്ച (ജിജെഎം) ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം വിട്ടു. ഗൂര്‍ഖ ജനതയോട് ബി.ജെ.പി ചതി നടത്തിയെന്ന് ആരോപിച്ചാണ് മുന്നണി വിടാന്‍ തീരുമാനിച്ചതെന്ന് ജിജെഎം മേധാവി എല്‍.എം ലാമ അറിയിച്ചു. ബി.ജെ.പി നയിക്കുന്ന മുന്നണിയുമായി പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്നും ലാമ കൂട്ടിച്ചേര്‍ത്തു. 

2009ല്‍ ബിജെപി ടിക്കറ്റില്‍ ഡാര്‍ജലിംഗില്‍ നിന്ന് മത്സരിച്ച ജസ്വന്ത് സിംഗിനെ ജിജെഎം പിന്തുണച്ചിരുന്നു. 2014ല്‍ എസ്.എസ് അലുവാലിയയ്ക്കും ജിജെഎം പിന്തുണയോടെ ഇവിടെന്ന് വിജയിച്ചു. എന്നാല്‍ ബി.ജെ.പി നേതാക്കളുടെ പ്രവര്‍ത്തനത്തില്‍ തൃപ്തിയില്ലെന്ന പരാതി പല തവണയായി ജിജെഎം ഉന്നയിച്ചിരുന്നു.

ഡാര്‍ജലിംഗ് മേഖലയില്‍ പ്രത്യേക ഗൂര്‍ഖലാന്‍ഡിനു വേണ്ടി വാദിക്കുന്ന ജിജെഎം കഴിഞ്ഞ വര്‍ഷം ഇവിടെ 100 ദിവസത്തോളം പ്രക്ഷോഭം നടത്തിയിരുന്നു.

click me!