ഇറാഖിലെ അവസാന ശക്തികേന്ദ്രവും ഐ.എസിന് നഷ്ടമായി

Published : Jul 09, 2017, 08:13 AM ISTUpdated : Oct 04, 2018, 05:39 PM IST
ഇറാഖിലെ അവസാന ശക്തികേന്ദ്രവും ഐ.എസിന് നഷ്ടമായി

Synopsis

ഇറാഖിലെ ഐ.എസ് ശക്തികേന്ദ്രമായ മൊസൂളിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തെന്ന് റിപ്പോര്‍ട്ട്. ഇറാഖി സേനയും സ്റ്റേറ്റ് ടെലിവിഷനും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണമായില്ലെങ്കിലും മൊസൂളില്‍ സൈനികര്‍ ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. 

കഴിഞ്ഞ ഒക്ടോബറിലാണ് അമേരിക്കയുടെ നേതൃത്വത്തില്‍ ഇറാഖി സേന മൊസൂള്‍ തിരിച്ചു പിടിക്കാനുള്ള ശ്രമം തുടങ്ങിയത്. ഒന്‍പതുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍, ഐ.എസില്‍നിന്ന് സൈന്യം തിരിച്ചു പിടിച്ചത്. ചെറുത്തുനില്‍പ്പുകളെ വിഫലമാക്കികൊണ്ടായിരുന്നു സേനയുടെ മുന്നേറ്റം. ഒരു ലക്ഷത്തിലധികം പേരെ മനുഷ്യ കവചമാക്കിയായിരുന്നു മൊസൂളില്‍ ഐ.എസ് ഭീകരര്‍ പിടിമുറുക്കിയിരുന്നത്. ഇതിനെതിരെ ഐക്യരാഷ്‌ട്ര സംഘടനയും രംഗത്തുവന്നിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍
മന്ത്രി സജി ചെറിയാൻ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല