ഇന്ത്യയ്ക്ക് തിരിച്ചടി;  എച് 1 ബി വിസയില്‍ നിയന്ത്രണവുമായി ട്രംപ്

Published : Dec 16, 2017, 06:21 PM ISTUpdated : Oct 05, 2018, 02:56 AM IST
ഇന്ത്യയ്ക്ക് തിരിച്ചടി;  എച് 1 ബി വിസയില്‍ നിയന്ത്രണവുമായി ട്രംപ്

Synopsis

വാഷിംഗ്ടണ്‍: എച്ച് 1ബി വിസയില്‍ എത്തുന്നവരുടെ ജീവിതപങ്കാളിക്ക് അമേരിക്കയില്‍ ജോലി ചെയ്യാമെന്ന നിയമം ട്രംപ് സര്‍ക്കാര്‍ നിര്‍ത്തലാക്കുന്നു. ഒബാമ സര്‍ക്കാരാണ്  വിദ്യാഭ്യാസ യോഗ്യതകളുള്ള ജീവിതപങ്കാളിക്ക് എച്ച് 1 ആശ്രിതവിസയില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കിയത്. 2016ല്‍ എച്ച് 4 ആശ്രിതവിസയുള്ള 41,000 പേര്‍ക്ക് യുഎസില്‍ ജോലി കിട്ടിയിരുന്നു.

ഇന്ത്യയില്‍നിന്നുള്ള ഐടി ജീവനക്കാരെയാണ് ഈ നീക്കം പ്രതികൂലമായി ബാധിക്കുക. ഇന്ത്യന്‍ ഐടി വ്യവസായത്തിനും നടപടി തിരിച്ചടിയാകും. അമേരിക്കന്‍ പൗരന്‍മാര്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. നേരത്തേ അമേരിക്കന്‍ പൗരന്മാര്‍ക്ക് തൊഴിലിടങ്ങളില്‍ മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം എച്ച് 1 ബി വിസയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതി‍ർത്തിയിൽ പടക്കപ്പലുകൾ; വെനിസ്വേലയുടെ എണ്ണയിൽ കണ്ണുവച്ച് ട്രംപിന്‍റെ നീക്കം
ശബരിമല സ്വർണക്കൊള്ള; സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയും ബെല്ലാരി ഗോവർദ്ധനും അറസ്റ്റിൽ