പാക്കിസ്ഥാനോട് നിലപാട് കടുപ്പിച്ച് അമേരിക്ക

By Web DeskFirst Published Aug 23, 2017, 7:00 AM IST
Highlights

അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ പാക്കിസ്ഥാനോട് നിലപാട് കടുപ്പിച്ച് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ രംഗത്ത്. താലിബാന് സംരക്ഷണം നല്‍കുന്ന  നിലപാട് മാറ്റിയില്ലെങ്കില്‍ അമേരിക്കയ്‌ക്ക്  പാക്കിസ്ഥാനോടുള്ള  പരിഗണന ഇല്ലാതാകുമെന്ന് ടില്ലേഴ്‌സണ്‍ മുന്നറിയിപ്പ് നല്‍കി. തീവ്രവാദ സംഘടകള്‍ക്ക് പാകിസ്ഥാന്‍ സുരക്ഷിത താവളമാകുന്നത് കാണാതിരിക്കാനാകില്ല.  പാക്കിസ്ഥാന്റെ പക്കലുള്ള ആണവായുധങ്ങളുടെ സുരക്ഷയെകുറിച്ച് അമേരിക്കയ്‌ക്ക് ആശങ്കയുണ്ട്. അമേരിക്കയോട് യുദ്ധം ചെയ്ത് വിജയിക്കാനാകില്ലെന്ന് താലിബാന്‍ നേതാക്കള്‍ തിരിച്ചറിയണം. ചര്‍ച്ചകളാണ് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള മാര്‍ഗമെന്ന് ടില്ലേഴ്‌സണ്‍ ഓര്‍മിപ്പിച്ചു. അഫ്ഗാനിസ്ഥാനില്‍ തീവ്രവാദികളെ കൊല്ലാനാണ്  സേന തങ്ങുന്നതെന്നായിരുന്നു ട്രംപിന്റെ കഴിഞ്ഞ ദിവസത്തെ പ്രഖ്യാപനം.

click me!