
ലക്നോ: ഉത്തര്‍പ്രദേശില്‍ കൂട്ടമായി കുരങ്ങുകള്‍ ചത്തനിലയില്‍. കാട് വെട്ടിത്തെളിച്ചുകൊണ്ടിരുന്ന ഗ്രാമവാസികളാണ് 12 കുരങ്ങുകളെ ചത്ത നിലയില്‍ കണ്ടത്. പുലിയുടെ ശബ്ദം കേട്ട് ഭയന്ന കുരങ്ങുകള്‍ക്ക് ഹൃദയസ്തംഭനം ഉണ്ടാകുകയും ഇത് മരണകാരണമായെന്നുമാണ് റിപ്പോര്‍ട്ട്.
വിഷാംശം ഉള്ളില്‍ച്ചെന്നതാവാം മരണകാരണമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. പിന്നീട് പോസ്റ്റ്മാര്‍ട്ടത്തിനു ശേഷമാണ് മരണകാരണം ഹൃദയസ്തംഭനമാണെന്ന് വ്യക്തമായത്. ചത്ത കുരങ്ങുകള്‍ക്കെല്ലാം ഒരേ സമയം ഹൃദയസ്തംഭംനം വന്നതാണ് വിചിത്രം.
എന്നാല്‍ ഹൃദയസ്തംഭനം മുലമാണ് കുരങ്ങുകള്‍ മരിച്ചതെന്ന വാദത്തെ പല വിദഗ്ദരും എതിര്‍ക്കുകയും മരണകാരണം ഇന്‍ഫെക്ഷന്‍ മൂലമാണെന്നും ഇവര്‍ പറയുന്നു.വന്യമൃഗങ്ങളായ കുരങ്ങുകള്‍ക്ക് ഒരിക്കലും പുലിയുടെ അലറല്‍ കേട്ട് ഹൃദയസ്തംഭനം വരില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam