
തിരുവനന്തപുരം: എംഎല്‍എ വി ടി ബല്‍റാമിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. അഭിപ്രായം പറയുന്നവരെ ആക്രമിച്ച് നിശബ്ദരാക്കാനുള്ള ഈ ഹീനശ്രമത്തിലൂടെ പ്രകടമാകുന്നത് സിപിഎമ്മിന്റെ ഫാസിസ്റ്റ് ശൈലിയാണെന്ന് വി എം സുധീരന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
തന്റെ നിയോജക മണ്ഡലത്തിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ എംഎല്‍എ വി.ടി. ബല്‍റാമിന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും അദ്ദേഹത്തിനു നേരെ അക്രമം നടത്തുകയും ചെയ്ത സിപിഎം പ്രവര്‍ത്തകരുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
അഭിപ്രായങ്ങളോട് വിയോജിക്കുന്നതും വ്യവസ്ഥാപിതമായി പ്രതിഷേധിക്കുന്നതും മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ അഭിപ്രായം പറയുന്നവരെ ആക്രമിച്ച് നിശബ്ദരാക്കാനുള്ള ഈ ഹീനശ്രമത്തിലൂടെ പ്രകടമാകുന്നത് സിപിഎമ്മിന്റെ ഫാസിസ്റ്റ് ശൈലിയാണ്. ഇത് അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ഭരണരംഗത്ത് തീര്‍ത്തും പരാജയപ്പെട്ട സിപിഎം ജനങ്ങളില്‍നിന്നും കൂടുതല്‍ ഒറ്റപ്പെടുമെന്നും സുധീരന്‍ കുറിച്ചു.
എകെജി ബാലപീഡകനെന്ന് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ് നല്‍കിയതിന് ശേഷം സോഷ്യല്‍ മീഡിയയിലും പുറത്തും ബല്‍റാമിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. ഇതിനിടെയാണ് ബല്‍റാമിനെ ഇന്ന് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഒരു പരിപാടിക്കെത്തിയ ബല്‍റാമിനു നേര്‍ക്ക് കല്ലേറും ചീമുട്ടയേറും ഉണ്ടായിരുന്നു. സി.പി.എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്പരം കല്ലേറു നടത്തിയിരുന്നു. ബല്‍റാമിന്റെ കാറിന്റെ ചില്ലുകളും എറിഞ്ഞുടച്ചിരുന്നു.
പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം
തന്റെ നിയോജക മണ്ഡലത്തിലെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയ എംഎൽഎ വി.ടി. ബൽറാമിന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും അദ്ദേഹത്തിനു നേരെ അക്രമം നടത്തുകയും ചെയ്ത സിപിഎം പ്രവർത്തകരുടെ നടപടി അങ്ങേയറ്റം അപലപനീയമാണ്. അഭിപ്രായങ്ങളോട് വിയോജിക്കുന്നതും വ്യവസ്ഥാപിതമായി പ്രതിഷേധിക്കുന്നതും മനസ്സിലാക്കാവുന്നതാണ്. എന്നാൽ അഭിപ്രായം പറയുന്നവരെ ആക്രമിച്ച് നിശബ്ദരാക്കാനുള്ള ഈ ഹീനശ്രമത്തിലൂടെ പ്രകടമാകുന്നത് സിപിഎമ്മിന്റെ ഫാസിസ്റ്റ് ശൈലിയാണ്. ഇത് അവസാനിപ്പിക്കാൻ അവർ തയ്യാറാകണം. ഇല്ലെങ്കിൽ ഭരണരംഗത്ത് തീർത്തും പരാജയപ്പെട്ട സിപിഎം ജനങ്ങളിൽനിന്നും കൂടുതൽ ഒറ്റപ്പെടും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam