ചെങ്ങന്നൂര്‍ തോല്‍വി: ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ സുധീരൻ

Web Desk |  
Published : Jun 01, 2018, 01:11 PM ISTUpdated : Oct 02, 2018, 06:33 AM IST
ചെങ്ങന്നൂര്‍ തോല്‍വി: ഗ്രൂപ്പ് നേതാക്കള്‍ക്കെതിരെ സുധീരൻ

Synopsis

കോണ്‍ഗ്രസ് ഗ്രൂപ്പ് നേതാക്കള്‍ ശൈലി മാറ്റണമെന്ന് വി.എം.സുധീരൻ. 

തിരുവനന്തപുരം: കോണ്‍ഗ്രസ് ഗ്രൂപ്പ് നേതാക്കള്‍ ശൈലി മാറ്റണമെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് വി.എം.സുധീരൻ. ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുത്. പാര്‍ട്ടിയെക്കാള്‍ ഗ്രൂപ്പുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന രീതി മാറ്റണം. അര്‍ഹതപ്പെട്ട പ്രവര്‍ത്തകരെ പരിഗണിക്കണം. സാധാരണ പ്രവര്‍ത്തകരുടെ വികാരം നേതാക്കള്‍ ഉള്‍ക്കൊള്ളണം. ചെങ്ങന്നൂര്‍ പരാജയത്തിന് ഒരു കാരണം സംഘടനാ ദൗര്‍ബല്യമെന്നും സുധീരൻ പറഞ്ഞു.

 കെപിസിസി രാഷ്ട്രീയകാര്യ സമിതി ഈ മാസം 11ന് ചേരും . ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വി വിശദമായി ചര്‍ച്ച ചെയ്യും. അതേസമയം,  ചെങ്ങന്നൂർ തോല്‍വി കേരളത്തലെ കോൺഗ്രസ് നേതാക്കൾക്കുളള മുന്നറിയിപ്പെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ.എം അഭിജിത്ത് പറഞ്ഞു. നേതാക്കള്‍ മത സാമൂഹിക അവസര വാദികൾക്ക് പിന്നാലെയുള്ള ഓട്ടം അവസാനിപ്പിക്കണം എന്നും അഭിജിത്ത് കൂട്ടിച്ചേര്‍ത്തു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: കേസ് രേഖകൾ ആവശ്യപ്പെട്ടുള്ള ഇഡി അപേക്ഷയിൽ ഇന്ന് വിധി, എൻ വാസു, മുരാരി ബാബു എന്നിവരുടെ ജാമ്യാപേക്ഷയിലും ഹൈക്കോടതി ഉത്തരവ് ഇന്ന്
കെഎസ്ആർടിസി ബസ് കത്തിനശിച്ചു; ബസിലുണ്ടായിരുന്നത് 44 യാത്രക്കാർ, എല്ലാവരും സുരക്ഷിതർ