സത്യവാങ്മൂലത്തിലെ പിഴവ്; പ്രതികരിക്കാനില്ലെന്ന് വി. മുരളീധരന്‍

Web Desk |  
Published : Mar 14, 2018, 11:05 AM ISTUpdated : Jun 08, 2018, 05:47 PM IST
സത്യവാങ്മൂലത്തിലെ പിഴവ്; പ്രതികരിക്കാനില്ലെന്ന് വി. മുരളീധരന്‍

Synopsis

തീരുമാനം എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പിഴവുണ്ടെന്ന ആരോപണത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമതി അംഗം വി മുരളീധരൻ. ആരോപണത്തെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ല. തീരുമാനം എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് വി. മുരളീധരന്‍ തീരുവനന്തപുരത്ത് പ്രതികരിച്ചു.

രാജ്യസഭാ സ്ഥാനാർഥിത്വം കേരളത്തിനുള്ള അംഗീകാരമാണ്.സംസ്ഥാനത്തിന്‍റെ വികസനത്തിന് തീവ്രത പകരാൻ ഇത് സഹായിക്കും. ചെങ്ങന്നൂരിൽ ബിഡിജെഎസ് എൻഡിഎയ്ക്ക് ഒപ്പം നിൽക്കും എന്നാണ് പ്രതീക്ഷയെന്നും മുരളീധരന്‍ പറഞ്ഞു. ഇതുവരെ ആദായ നികുതി അടച്ചിട്ടില്ലെന്നാണ് മുരളീധരന്‍ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ 216ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കളക്കൂട്ടത്ത് നിന്നും മത്സരിക്കുമ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആദായ നികുതി അടച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2004-2005 സാമ്പത്തിക വര്‍ഷം ആദായ നികുതി അടച്ചിട്ടുണ്ടെന്നാണ് 2016ല്‍ മത്സരിക്കുമ്പോള്‍ നല്‍കിയ സത്യവാങ്മൂലത്തിലുള്ളത്. 3,97,588 രൂപ ആദായ നികുതി അടച്ചിട്ടുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.  എന്നാല്‍ രാജ്യസഭാ തിരഞ്ഞെടുപ്പിനായി കഴിഞ്ഞ ദിവസം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആദായ നികുതി ഇനത്തില്‍ പണം അടച്ചിട്ടില്ലെന്ന് മുരളധരന്‍ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടപ്രകാരം അറിയാവുന്ന കാര്യങ്ങള്‍ മറച്ചുവയ്ക്കുന്നത് കുറ്റകരമാണ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി
കരച്ചിൽ കേട്ടത് ക്ഷേത്ര ദർശനത്തിന് എത്തിയവർ, ഓടിച്ചെന്ന് തെരച്ചിൽ നടത്തി; ക്ഷേത്രത്തിനടുത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി