വടകര ബസ്സപകടം; മരിച്ച മൂന്നുപേരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു

Published : Oct 29, 2017, 08:51 AM ISTUpdated : Oct 04, 2018, 06:12 PM IST
വടകര ബസ്സപകടം; മരിച്ച മൂന്നുപേരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു

Synopsis

വടകര: കെ.ടി ബസാറില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് മരിച്ച മൂന്നുപേരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. കൊയിലാണ്ടി കുറ്റിയാടി നിലയംകുനി ശ്രീജിത്ത് (21), കൊയിലാണ്ടി സ്വദേശി അനന്തു(22) എന്നിവരാണ് മരിച്ചത്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസില്‍ കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക്  ഇടിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

ബൈക്ക് യാത്രികരായ മൂന്നുപേരില്‍ രണ്ടുപേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൂന്നാമത്തെയാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. മൃതദേഹങ്ങള്‍ വടകര സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബൈക്കും ബസും അമിത വേഗതയിലായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമെന്നും ദൃസാക്ഷികള്‍ പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ആ ബോംബുകൾ ഞങ്ങളുടേതല്ല', യുദ്ധക്കുരുക്ക് മറികടക്കാൻ അമേരിക്കൻ തന്ത്രമെന്ന് ഇറാൻ, 'അയൽ രാജ്യങ്ങളെ ആക്രമിച്ച് ഇറാനുമേൽ കെട്ടിവയ്ക്കുന്നു'
'ഇത് ഭീകരാക്രമണം, കടുത്ത പ്രകോപനം ഒരിക്കലും ക്ഷമിക്കില്ല', ബറക ആണവനിലയത്തിന് സമീപത്തെ ഭീകരാക്രമണത്തിൽ അപലപിച്ച് യുഎഇ