അങ്ങാടിയുടെ സഹ ചിത്രസംയോജകന്‍ സുമനസുകളുടെ സഹായം തേടുന്നു

Published : Sep 28, 2016, 06:14 PM ISTUpdated : Oct 05, 2018, 03:31 AM IST
അങ്ങാടിയുടെ സഹ ചിത്രസംയോജകന്‍ സുമനസുകളുടെ സഹായം തേടുന്നു

Synopsis

എണ്‍പതുകളില്‍ മലയാള സിനിമയുടെ എഡിറ്റിങ് രംഗത്ത് സജീവമായിരുന്ന വല്‍സന്‍ ചികില്‍സാ സഹായം തേടുന്നു. രണ്ട് കിഡ്നികളും തകരാറിലായി പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് വല്‍സന്‍ ഇപ്പോള്‍.


.
1980ല്‍ അങ്ങാടി എന്ന സിനിമയില്‍ ചിത്രസംയോജകന്‍ കെ നാരായണന്‍റെ അസിസ്റ്റന്‍റ് ആയാണ് വല്‍സന്‍റെ സിനിമ ജീവിതം തുടങ്ങുന്നത്. പിന്നീട് കമലദളം, ഭരതം, തലസ്ഥാനം, മാഫിയ, ഏകലവ്യന്‍, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങി ഒരുപാട് ചിത്രങ്ങള്‍. സിബി മലയിലും ഷാജി കൈലാസും അടക്കം നിരവധി സംവിധായകര്‍. നീണ്ട 30 വര്‍ഷം മലയാള സിനിമയില്‍ സജീവം. 1990ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ഹിസ് ഹൈനസ് അബ്ദുള്ളയായിരുന്നു അവസാന ചിത്രം.

2000നു ശേഷം ലീനിയര്‍ എഡിറ്റിംഗ് മലയാള സിനിമയില്‍ നിന്നു ഒഴിവാക്കപ്പെടുകയായിരുന്നു. പതിയെ വല്‍സനെയും മലയാള സിനിമയ്‍ക്കു വേണ്ടാതായി. നോണ്‍ ലീനിയര്‍ എഡിറ്റിങ് പഠിക്കാന്‍ പലരും നിര്‍ബന്ധിച്ചെങ്കിലും വല്‍സന് താല്‍പര്യമുഅടായിരുന്നില്ല. ഇന്നിപ്പോള്‍ രോഗക്കിടക്കയില്‍ നിന്ന് പഴയ കാലം ഓര്‍മിക്കുമ്പോള്‍ കമ്പൂട്ടര്‍ എഡിറ്റിങ്ങിനോട് താന്‍ കാണിച്ച വിമുഖത മണ്ടത്തരമായിരുന്നു എന്നാണ് വല്‍സന്‍ പറയുന്നത്. ഷുഗര്‍ ബാധിച്ച് രണ്ട് കിഡ്നിയും  തകരാറിലായി പരസഹായമില്ലാതെ നടക്കാന്‍ പോലുമാവാത്ത അവസ്ഥ. മൂന്ന് കുട്ടികള്‍ക്കും ഭാര്യക്കും ഒപ്പം വാടക വീട്ടിലാണ് താമസം. ചികില്‍സയ്‌ക്കും മറ്റുമായി വന്‍ തുക ഓരോ ദിവസവും ആവശ്യമുണ്ട്. സിനിമയെ സ്നേഹിക്കുന്നവര്‍ തന്നെ രക്ഷിക്കുമെന്നാണ് വല്‍സന്‍റെ പ്രതീക്ഷ.

Account number

013303600012183     

IFSC CODE- IFSC DLXB0000133
BRANCH CODE 0133             

SHARMILA VALSAN,

Dhanalakshmi Bank Chwvayur

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
തിരുവമ്പാടിയിൽ ഭരണം പിടിക്കാൻ വിമതനെ കൂട്ടുപിടിച്ച് യുഡിഎഫ്; കോണ്‍ഗ്രസ് വിമതന്‍ ജിതിൻ പല്ലാട്ട് പ്രസിഡന്‍റാകും