
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡിമരണത്തിൽ അന്വേഷണസംഘം ഇന്ന് കൂടുതൽ പേരെ ചോദ്യം ചെയ്യും. ശ്രീജിത്തിനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത മൂന്ന് മൂന്നു സിവിൽ പോലീസ് ഉദ്യോഗസ്ഥരുടെ മൊഴിയുടെ അടിസ്ഥാനത്തലാകും തുടർ ചോദ്യം ചെയ്യൽ.ശ്രീജിത്തിന് മർദ്ദനമേറ്റത് സംബന്ധിച്ച വിവരങ്ങൾക്ക് ഫോറൻസിക് വിദഗ്ധരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ നേരത്തെ സസ്‌പെൻഡ് ചെയ്ത റൂറൽ ടാസ്ക് ഫോഴ്‌സിലെ സന്തോഷ്. ജിതിൻ രാജ്. സുമേഷ് എന്നിവരെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിലെടുത്തെങ്കിലും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. ഏതാനും മിനിറ്റുകൾ മാത്രമാണ് ശ്രീജിത്ത് ഒപ്പമുണ്ടായിരുന്നതെന്നും ഈ സമയത്ത് മർദ്ദിച്ചിട്ടില്ലെന്നുമാണ് ഇവർ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
മുനമ്പം പൊലീസിന്റെ കസ്റ്റഡി വാഹനത്തിലേക്ക് ശ്രീജിത്തിനെ കൈമാറിയെന്ന ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നത്.കഴിഞ്ഞ ദിവസം സസ്പെന്‍റ് ചെയ്ത വരാപ്പുഴ എസ് ഐ ഉൾപ്പടെയുള്ളവരെയും ചോദ്യം ചെയ്തേക്കും. ശ്രീജിത്തിന്‍റെ ശരീരത്തിലെ മുറിവുകൾ എപ്പോൾ സംഭവിച്ചു എന്നതിൽ വ്യക്തയുണ്ടാക്കാൻ അന്വേഷണ സംഘം ഫോറൻസിക് വിദഗ്ധരുടെ സഹായവും തേടിയിട്ടുണ്ട്.
ശക്തമായ ചവിട്ട് കാരണമോ,അടികൊണ്ടോ ആണ് ആന്തരിക അവയവങ്ങൾക്ക് പരിക്കേറ്റതെന്നാണ് പോസ്റ്റുമോർട്ട് റിപ്പോർട്ടിലെ സൂചന.മരണത്തിന് എത്ര മണിക്കൂർ മുൻപാണ് ഈ പരിക്കുകൾ ഉണ്ടായതെന്ന് സംബന്ധിച്ച് വ്യക്ത തേടുകയാണ് അന്വേഷണ സംഘം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത വാഹനമുൾപ്പടെ ഫോറൻസിക് വിദഗ്ധർ കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam