
പറവൂര്‍; പോലീസ് കസ്റ്റഡിയില്‍ യുവാവ് മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. പറവൂര്‍-- വാരപ്പുഴ മേഖലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിലും റോഡ് ഉപരോധത്തിലുമാണ് അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്. ദേശീയപാത ഉപരോധിച്ച ബിജെപി പ്രവര്‍ത്തകര്‍ യാത്രക്കാരെ കൈയേറ്റം ചെയ്യുകയും സ്ത്രീകളോട് അസഭ്യം പറയുകയും ചെയ്തു.
എറണാകുളം തൃശ്ശൂര്‍ ദേശീയപാതയില്‍ പൊടുന്നനെയുണ്ടായ ഉപരോധത്തെ തുടര്‍ന്ന് നൂറുകണക്കിന് യാത്രക്കാരാണ് വഴിയില്‍ കുടുങ്ങിയത്. ഇതിനിടയിലാണ് പത്ത് വയസ്സുള്ള മകളുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്ന യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.
കെഎസ്ആര്‍ടിസി ബസില്‍ വന്ന വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ തങ്ങള്‍ പരീക്ഷയ്ക്ക് പോകുകയാണെന്നും കടത്തി വിടണമെന്നും പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടെങ്കിലും ഇവര്‍ക്ക് നേരെ അസഭ്യവര്‍ഷമാണ് ഉണ്ടായത്. ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധം തുടങ്ങി അധികം വൈകാതെ തന്നെ അക്രമസംഭവങ്ങള്‍ രൂക്ഷമായെങ്കിലും ഇവരെ നിയന്ത്രിക്കാനോ നീക്കാനോ ആവശ്യമായത്ര പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. വാരാപ്പുഴ സ്റ്റേഷന് സുരക്ഷ ഒരുക്കുന്ന ചുമതലയിലായിരുന്നു പോലീസുദ്യോഗസ്ഥരെല്ലാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam