
ആദിവാസികള്‍ക്ക് ലോണ്‍ എഴുതിതള്ളുന്നതിന്റെ മറവില്‍ ഒന്നരകോടിയിലധികം രൂപ മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയും കുടുംബവും തട്ടിയെടുത്തുവെന്ന വാര്‍ത്ത പുറത്തുവന്നതോടെയാണ് വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രതിക്ഷേധവുമായി രംഗത്തു വന്നിരിക്കുന്നത്. സംഭവത്തില്‍ സമഗ്രമായ അന്വേഷണമാണ് എല്ലാവരുടെയും ആവശ്യം.
ഡി.വൈ.എഫ്.ഐ അടക്കമുള്ള ഇടതു സംഘടനകളും പ്രതിക്ഷേധം ശക്തമാക്കാനാണ് പദ്ധതിയിടുന്നത്. പട്ടികവര്‍ഗ്ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അന്വേഷണം ഉപേക്ഷിച്ച് വിജിലന്‍സിന് വിടണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം അല്പംകൂടി കടന്ന് അന്വേഷണം ജൂഡീഷ്യല്‍ ഏജന്‍സിയെ എല്‍പ്പിക്കണെമെന്ന ആവശ്യവുമായി ബിജെപിയും രംഗത്തുണ്ട്. ഇതുന്നയിച്ച് സംസ്ഥാന വ്യാപകമായ സമരത്തിനാണ് ബി.ജെ.പി തയാറെടുക്കുന്നത്. ആദിവാസി ഗോത്രമഹാസഭയും വരും ദിവസങ്ങളില്‍ സമരമാരംഭിക്കും. ആദിവാസി പദ്ധിതികളിലെ മുഴുവന്‍ തട്ടിപ്പുകളെകുറിച്ചും സമഗ്രമായ അന്വേഷണമാണ് ഇവരുടെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam