
റിയാദ്: സൗദിയിലെ സ്വകാര്യ സ്‌കൂളുകള്‍ക്ക് അടുത്തവര്‍ഷം മുതല്‍ അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്തും. രാജ്യത്തെ സ്വാകാര്യ സ്‌കൂളുകള്‍ക്ക് അടുത്തവര്‍ഷം മുതല്‍ മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്തുമെന്നാണ് സൗദി സകാത് ആന്‍ഡ് ടാക്സ് അതോറിറ്റി അറിയിച്ചിരിക്കുന്നത്. ജനുവരി ഒന്നു മുതലാണ് അഞ്ച് ശതമാനം മൂല്യ വര്‍ധിത നികുതി ഏര്‍പ്പെടുത്തുക. എന്നാല്‍ ഇതിന്റെ വിശദ വിവരം അതോറിറ്റി വ്യക്തമാക്കിയിട്ടില്ല.
മറ്റ് വസ്തുക്കള്‍ക്കും അഞ്ച് ശതമാനം മൂല്യ വര്‍ധിത നികുതി അടുത്ത വര്‍ഷം ജനുവരി മുതല്‍ ഏര്‍പ്പെടുത്തുമെന്ന് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. അതേസമയം രാജ്യത്ത് വാറ്റ് നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതിനു സൗദി ടാക്സ് ആന്‍ഡ് സകാത് അതോറിറ്റിയും അക്കൗണ്ടി് കൗണ്‍സിലും തമ്മില്‍ ധാരണയിലെത്തി. രാജ്യത്തെ വന്‍കിട കമ്പനികളില്‍ പരിശോധന നടത്തുന്നതിനായി വിദഗ്ധരായ 45 പേരെ നിയമിച്ചിട്ടുണ്ടെന്ന് സൗദി അക്കൗണ്ട് കൗണ്‍സില്‍ മേധാവി ഡോ. അഹമ്മദ് അബ്ദുല്ലാ അല്‍മഗ്മാസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam