
വത്തിക്കാന് സിറ്റി: കേരളത്തില്‍ കാറ് വാങ്ങിയതിന് കന്യാസ്ത്രീയോട് സഭ വിശദീകരണം ചോദിക്കുമ്പോള്‍ അങ്ങ് വത്തിക്കാനില്‍ കന്യാസ്ത്രീകള്‍ ഒളിമ്പിക്സിനിറക്കാന്‍ ഒരുങ്ങുകയാണ്. ചരിത്രത്തിലെ ആദ്യ ഒളിമ്പിക്ക് മത്സരത്തിനാണ് വത്തിക്കാന്‍ ഒരുങ്ങുന്നത്.
വത്തിക്കാന്‍റെ ഒളിമ്പിക്ക് ടീമില്‍ കന്യാസ്ത്രീകളെ കൂടാതെ സ്വിസ് ഗാര്‍ഡുകളും പങ്കെടുക്കും. പുരോഹിതരാകും ടീമിനെ നയിക്കുക. ' ഒളിമ്പിക് ഇപ്പോള്‍ ഒരു സ്വപ്നമാണെന്നാണ് ഇതേ കുറിച്ചുള്ള ചോദ്യത്തിന് ഫാ.മെൽചർ സാഞ്ചസ് ഡി ടോഗ പറഞ്ഞത്. ഇറ്റാലിയൻ ഒളിമ്പിക്സ് കമ്മിറ്റിയുമായി ഇതുസംബന്ധിച്ച് കരാര്‍ ഒപ്പിട്ടതായി വത്തിക്കാന്‍ സ്ഥിതീകരിച്ചു.
ഒളിമ്പിക്സിലാണ് ഇപ്പോള്‍ പങ്കെടുക്കുന്നതെങ്കിലും ഭാവിയില്‍ മറ്റ് അന്തര്‍ദേശീയ മത്സരങ്ങളിലും പങ്കെടുക്കാനാണ് വത്തിക്കാന്‍റെ തീരുമാനം. കന്യാസ്ത്രീകളും പുരോഹിതരും സ്വസ് ഗാര്‍ഡുകളും അണിനിരക്കുന്ന ടീമില്‍ 60 പേരാണ് ഉണ്ടാവുക. 19 വയസുള്ള സ്വിസ് ഗാര്‍ഡ് മുതല്‍ 62 വയസുള്ള പ്രഫസര്‍ വരെ ടീമിലെ അംഗമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ടീമംഗങ്ങള്‍ക്ക് നേവി ട്രാക്ക് സ്യൂട്ടാണ് വേഷം. അതില്‍ കുറുകെ വെള്ളയും മഞ്ഞയും വരകളുണ്ടാകും. ഒളിമ്പിക്സ് കൂടാതെ യൂറോപ്പില്‍ നടക്കുന്ന മറ്റ് കായീക മത്സരങ്ങള്‍ക്ക് പങ്കെടുക്കാനും വത്തിക്കാന് ആലോചനയുണ്ട്. ഇതിന്‍റെ ഭാഗമായി ഇറ്റാലിയന്‍ പാരാ ഒളിമ്പിക് കമ്മറ്റിയുമായി ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
നിലവില്‍ ക്രിക്കറ്റ്, ഫുഡ്ബോള്‍, ടീമുകള്‍ വത്തിക്കാനുണ്ട്. കായിക മത്സരങ്ങള്‍ സംവാദത്തിനും ഐക്യത്തിനും സമാധാനത്തിനും സഹായിക്കുമെന്നും അതിന്‍റെ ഭാഗമായാണ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതെന്നും വത്തിക്കാന്‍ കായിക മന്ത്രാലയം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam