'വയല്‍ കഴുകന്മാര്‍', മന്ത്രിയുടെ വിമര്‍ശനത്തിനെതിരെ വയല്‍ക്കിളികള്‍

Web Desk |  
Published : Mar 20, 2018, 12:32 PM ISTUpdated : Jun 08, 2018, 05:42 PM IST
'വയല്‍ കഴുകന്മാര്‍', മന്ത്രിയുടെ വിമര്‍ശനത്തിനെതിരെ വയല്‍ക്കിളികള്‍

Synopsis

കീഴാറ്റൂര്‍ സമരം ജി. സുധാകരന് മറുപടിയുമായി വയല്‍ക്കിളികള്‍

തിരുവനന്തപുരം:കീഴാറ്റൂരിലെ സമരത്തെ വിമർശിച്ച മന്ത്രി ജി.സുധാകരന് വയൽക്കിളികളുടെ മറുപടി . മന്ത്രിക്ക് സമരചരിത്രമറിയില്ലെന്ന് സമരസമിതി ആരോപിച്ചു. മന്ത്രിയുടെ വയൽ കഴുകൻമാരെന്ന പ്രസ്താവന പിൻവലിക്കണമെന്ന് സുരേഷ് കീഴാറ്റുർ ആവശ്യപ്പെട്ടു.

കീഴാറ്റൂരിലെ വയല്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി.സതീശന്‍ നല്‍കിയ നോട്ടീസിന് മറുപടി പറയുമ്പോളാണ് മന്ത്രി സമരക്കാര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരാണ് കീഴാറ്റൂരില്‍ സമരത്തിന് വന്നിരിക്കുന്നത്. 

നന്ദിഗ്രാമും സിംഗൂരുമായി കീഴാറ്റൂരിന് സാമ്യമില്ല. ഒരു കുഞ്ഞിനെപ്പോലും കീഴാറ്റൂരില്‍ വെടിവയ്ക്കാന്‍ പോകുന്നില്ല. ഒരു തുള്ളി രക്തവും അവിടെ വീഴ്ത്തില്ല. പ്രക്ഷോഭകാരികള്‍ വയല്‍ കിളികളാണോ അതോ വയൽ കഴുകൻമാരാണോയെന്ന് തെളിയട്ടെ എന്ന് ജി.സുധാകരന്‍ പറയുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ
പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ