
കൊച്ചി: എറണാകുളം ജില്ലയിലെ മോട്ടോര്‍ തൊഴിലാളികള്‍ ബുധനാഴ്ച പണിമുടക്കും. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും, എറണാകുളം ജില്ലാ പ്രസിഡന്‍റുമായ കെ എന്‍ ഗോപിനാഥിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.
ജില്ലയിലെ സംയുക്ത മോട്ടോര്‍ തൊഴിലാളി കോ-ഓര്‍ഡിനേഷന്‍റ നേതൃത്വത്തില്‍ രാവിലെ 6 മുതല്‍ വൈകുന്നേരം 6 മണി വരെയാണ് പണിമുടക്ക്.
പണിമുടക്കില്‍ ജില്ലയിലെ ലോറി, മിനിലോറി, ടാക്സി, ബസ്, ടാങ്ക്ലോറി, ഓട്ടോറിക്ഷ തുടങ്ങി മുഴുവന്‍ മോട്ടോര്‍ തൊഴിലാളികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam