
എസ്എൻഡിപി നെടുങ്കണ്ടം പച്ചടി ശ്രീധരൻ സ്മാരക യൂണിയൻ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മുൻ നിലപാടുകൾ പാടെ തിരുത്തി എം.എം. മണിയെ പുകഴ്ത്തി വെള്ളാപ്പള്ളി രംഗത്തുവന്നത്.
മണിയാശാൻ ധീരോദാത്തമായി ഹൈറേഞ്ചുകാർക്ക് വേണ്ടി പൊരുതി. ഉള്ളിന്റെ ഉള്ളിൽ ഈഴവനാണെന്ന് അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്. എന്നെ തെറി പറഞ്ഞാൽ കിട്ടുമെന്നു കരുതിയ വോട്ടുകൾ മണിയാശാനു കിട്ടിയില്ല. കരുത്തനും മിടുക്കനുമാണു മണിയാശാൻ. ഒന്നും കാണാതെ സഖാവ് പിണറായി വിജയൻ മണിയാശാനെ മന്ത്രിയാക്കില്ല. വിദ്യാഭ്യാസമല്ല, കൂർമബുദ്ധിയും ഇച്ഛാശക്തിയുമാണു നല്ല ഭരണാധികാരിക്കു വേണ്ടത്. അതു മണിയാശാനുണ്ട്.
ഞാൻ മണിയാശാന്റെ ആരാധകനായിരുന്ന ആളാണ്. മണിയാശാൻ ഇനി കേരളത്തിന്റെ പൊതുസ്വത്താണ്. പാവങ്ങൾക്കു വേണ്ടി അദ്ദേഹം ധീരോദാത്തം പൊരുതി. മണിയാശാനെ ജയിലിൽ അടച്ചപ്പോൾ ഞാൻ എതിർത്തു. യോഗനാദത്തിൽ രണ്ടു തവണ മണിയാശാന്റെ ഇന്റർവ്യു കൊടുത്തിരുന്നു– പ്രസംഗത്തിൽ വെള്ളാപ്പള്ളി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam