എഞ്ചിനീയറിങ് കോളേജിനെതിരായ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് വെള്ളാപ്പള്ളി

Published : Apr 17, 2017, 04:04 PM ISTUpdated : Oct 05, 2018, 01:49 AM IST
എഞ്ചിനീയറിങ് കോളേജിനെതിരായ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് വെള്ളാപ്പള്ളി

Synopsis

ആലപ്പുഴ: കായംകുളം കറ്റാനം എന്‍ജിനീയറിങ് കോളജിനെതിരായ സമരത്തില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോളജുമായി തനിക്ക് ബന്ധമില്ല. നിലവിലെ പ്രശ്നങ്ങളുടെ പേരില്‍ സ്ഥാപനത്തിന്റെ പേര് മാറ്റാന്‍ നിര്‍ദേശിക്കുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം കോളജ് ആക്രമിച്ച കേസില്‍ ജില്ലാ പ്രസിഡന്റടക്കം ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകരും രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും അറസ്റ്റിലായി 

വെള്ളാപ്പള്ളി നടേശന്‍ എന്‍ജിനീയറിങ് കോളജ് കറ്റാനത്ത് തുടങ്ങിയപ്പോള്‍ തന്നെ പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രശ്നങ്ങളുമായി രംഗത്തുണ്ടായിരുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വിദ്യാര്‍ഥി സംഘടനകള്‍ സമരം തുടങ്ങിയപ്പോള്‍ കോളജിനോട് എതിര്‍പ്പുള്ളവര്‍ അത് മുതലെടുത്തു. എസ്.എഫ്.ഐ നടത്തിയ അക്രമം ക്രൂരമായിപ്പോയെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോളജുമായി തനിക്ക് ബന്ധമില്ല. വിഷയത്തില്‍ തല്‍ക്കാലം ഇടപെടാനില്ല. കോളജിന്റെ പേര് മാറ്റേണ്ട സാഹചര്യം നിലവില്ല.

അതേസമയം കോളജ് തല്ലിതകര്‍ത്ത കേസിലും പൊലീസിനെ ആക്രമിച്ച കേസിലും ഒന്‍പത് എസ്.എ.ഫ്ഐ-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിയിലായി. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്‍റ് അരുണ്‍കുമാര്‍ ഏരിയാ സെക്രട്ടറി അക്ഷയ്കുമാര്‍ എന്നിവരുള്‍പ്പെടെയുള്ളവരെ വള്ളികുന്നം പൊലീസാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരെ റിമാന്‍ഡ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇലക്ടറൽ ബോണ്ട് നിർത്തലാക്കിയ ശേഷം ബിജെപിക്ക് ലഭിച്ച സംഭാവനയില് അൻപത് ശതമാനത്തിലധികം വർധന, കോൺഗ്രസിനേക്കാൾ 12 ഇരട്ടിയെന്ന് കണക്കുകള്‍
ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം