30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഇന്ത്യയ്ക്ക് ക്രൂഡോയിൽ നൽകാമെന്ന് വെനസ്വേല

Web Desk |  
Published : May 02, 2018, 02:39 AM ISTUpdated : Jun 08, 2018, 05:44 PM IST
30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഇന്ത്യയ്ക്ക് ക്രൂഡോയിൽ നൽകാമെന്ന് വെനസ്വേല

Synopsis

ഡിജിറ്റൽ കറൻസി പെട്രോയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് വെനസ്വലൻ സർക്കാർ തുടക്കമിട്ടത്. ഇതിലൂടെ അമേരിക്കയിൽ നിന്നടക്കമുള്ള ഉപരോധം മറികടക്കാനും വെനസ്വലൻ കറൻസി ബോലിവറിന്‍റെ വിലയിടിവ് പ്രതിരോധിക്കാനുമാണ് ശ്രമം.

ദില്ലി: ഇന്ധനവില പിടിച്ച് നിർത്താൻ 30 ശതമാനം ഇളവിൽ ഇന്ത്യയ്ക്ക് ക്രൂഡോയിൽ നൽകാമെന്ന് വെനസ്വേല. പക്ഷേ ക്രൂഡോയിന്‍റെ വില ക്രിപ്റ്റോ കറൻസിയിലൂടെ നൽകണമെന്നാണ് വെനസ്വേലയുടെ ആവശ്യം. 

ഇന്ത്യയിൽ സർവ്വകാല റെക്കോഡിലാണ് പെട്രോൾ-ഡീസൽ വില. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്നതിനാൽ വരും ദിവസങ്ങളും ഇന്ധന വില കൂടാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് നിലവിലെ വിപണി വിലയേക്കാൾ 30 ശതമാനം ഇളവിൽ ക്രൂഡോയിൽ ഇന്ത്യക്ക് നൽകാമെന്ന വാഗ്ദാനം വെനസ്വേല മുന്നോട്ട് വച്ചിരിക്കുന്നത്. അതായത് ബാരലിന് 75 ഡോളർ വിലയുള്ള ക്രൂഡോയിൽ 53 ഡോളറിന് വെനസ്വേല കൈമാറും. ഇതിലൂടെ രാജ്യത്തെ ഇന്ധന വില വർദ്ധന പിടിച്ച് നിർത്തി വില കുറവിന്‍റെ ആനുകൂല്യം ജനങ്ങൾക്ക് കൈമാറാം.

പക്ഷേ ഇന്ത്യ നിയമപരമായി പിന്തുണയ്ക്കാത്ത ഡിജിറ്റൽ കറൻസിയിലൂടെ പണം കൈമാറണമെന്നതാണ് പ്രതിസന്ധി. ബിറ്റ് കോയിൻ മാതൃകയിൽ വെനസ്വേലൻ സർക്കാർ ആരംഭിച്ച ക്രിപ്റ്റോ കറൻസി പെട്രോയിലൂടെ പണം നൽകമെന്നാണ് ആവശ്യം. എണ്ണ, പ്രകൃതി വാതകം, സ്വർണം എന്നിവയിൽ വ്യാപാരം നടത്തുന്ന ഡിജിറ്റൽ കറൻസി പെട്രോയ്ക്ക് കഴിഞ്ഞ ഫെബ്രുവരിയിലാണ് വെനസ്വലൻ സർക്കാർ തുടക്കമിട്ടത്. ഇതിലൂടെ അമേരിക്കയിൽ നിന്നടക്കമുള്ള ഉപരോധം മറികടക്കാനും വെനസ്വലൻ കറൻസി ബോലിവറിന്‍റെ വിലയിടിവ് പ്രതിരോധിക്കാനുമാണ് ശ്രമം.

ക്രിപ്റ്റോ കറൻസി വ്യാപാരം നടത്തുന്ന ഇന്ത്യയിലെ കന്പനി കോയിൻസെക്യുറുമായി പെട്രോയുടെ പ്രതിനിധികൾ ചർച്ച നടത്തി. കോയിൻസെക്യുറിൽ പെട്രോയെ കൂടി ഉൾപ്പെടുത്താനാണ് ശ്രമം. അതേസമയം വെനസ്വേലയുടെ പുതിയ വാഗ്ദാനത്തോടെ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥിനി കസാഖ്സ്ഥാനിൽ വാഹനാപകടത്തിൽ മരിച്ചു, രണ്ട് പേർക്ക് പരിക്ക്
നിയമസഭാ തെരഞ്ഞെടുപ്പ്; എറണാകുളം ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ യോഗം