വേങ്ങരയില്‍ യു.എ. ലത്തീഫ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി

By Web DeskFirst Published Sep 18, 2017, 10:40 AM IST
Highlights

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.എ. ലത്തീഫ് മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി. രാവിലെ പാണക്കാട് ചേരുന്ന പര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് ലത്തീഫിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്ഥനാണ് ലത്തീഫ്.  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുള്‍വഹാബ്, സാദിഖലി ശിഹാബ് തങ്ങള്, കെ.പി.എ മജീദ് എന്നീ ആറംഗ പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി തീരുമാനിച്ചത്.

ലീഗിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കെ.പി.എ മജീദും കെ.എന്‍.എ ഖാദറിന്റെയും പേരാണ് തുടക്കം മുതല്‍ ഉയര്‍ന്ന് കേട്ടിരുന്നത്. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് കെ.പി.എ മജീദ് പാണക്കാട് തങ്ങളെ അറിയിച്ചതോടെ സ്ഥാനാര്ത്ഥി ലിസ്റ്റില്‍ കെ.എന്‍.എ ഖാദരും യു.എ ലത്തീഫും എന്ന രണ്ടുപേരായി ചുരുങ്ങിയിരുന്നു. ഇന്നലെ വൈകിട്ട് പാണക്കാട് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും തമ്മില്‍ നടത്തിയ അനൗപചാരിക ചര്‍ച്ചയിലാണ് കെ.എന്‍.ഖാദറിനെ ഒഴിവാക്കി യു എ ലത്തീഫിനെ പരിഗണിക്കാന്‍ തീരുമാനിച്ചത്. പുതുമുഖമെന്ന പരിഗണനയാണ് പ്രധാനമായി യു.എ ലത്തീഫിനെ തുണയായത്. 

കെ.പി.എ മജീദിനും കെ.എന്‍.എ ഖാദറിനുമെതിരെയുള്ള യുവനേതാക്കളുടെ പ്രതിഷേധവും യു.എ.ലത്തീഫിന് സാഹായകരമായി. യുവാക്കളെ സ്ഥാനാര്‍ത്ഥിയായി പരിഗണക്കണമെന്ന ആവശ്യം പരിഗണിച്ചില്ലെങ്കിലും പുതുമുഖത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ യുവാക്കളുടെ പ്രതിഷേധം തണുപ്പിക്കാമെന്നാണ് ലീഗ് നേതൃത്വത്തിന്റെ പ്രതീക്ഷ. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയായ അഡ്വ.യു.എ ലത്തീഫ് നേരത്തെ ദീര്‍ഘകാലം മഞ്ചേരി നഗരസഭയുടെ ചെയര്‍മാനായിരുന്നു.
 

click me!