
കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആനപ്പുറത്തിരുന്നയാളെ സാഹസികമായിട്ടാണ് രക്ഷപ്പെടുത്തിയത്. അപകടത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 8 പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉത്സവത്തനിടെയാണ് ആനയിടഞ്ഞത്. പുലർച്ചെ ആറാട്ട് എഴുന്നള്ളിപ്പിന് മുൻപായാണ് സംഭവം.
പുലർച്ചെ ആറാട്ട് എതിരേൽപ്പിനെത്തിച്ച മാവേലിക്കര ഗണപതി എന്ന ആനയാണ് ഇടഞ്ഞത്. എതിരേൽപ്പിന് എത്തിച്ച മറ്റൊരാനയുടെ കൊമ്പ് ശരീരത്തില്‍ തട്ടിയതോടെ ആന ഇടയുകയായിരുന്നു. സമയം ആനപ്പുറത്ത് ആളുമുണ്ടായിരുന്നു. ഏറെ നേരം പണി പെട്ടിട്ടും ആനയെ അനുനയിപ്പിക്കാനായില്ല. തുടർന്ന് ക്ഷേത്രത്തിന് സമീപത്തെ ഗോപുരത്തിനു മുകളിൽ കയറിയ നാട്ടുകാർ വടം ഉപയോഗിച്ച് ആനപ്പുറത്തുള്ള ആളെ സഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ തളയ്ക്കാനായത്. ആറാട്ടിനായി ആളുകൾ പോയതിനാല്‍ ക്ഷേത്രത്തിൽ തിരക്ക് കുറവായിരുന്നത് വന്‍ അപകടം ഒഴിവാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam