
ലക്നൗ: കണ്ണില്ലാത്ത ക്രൂരതയുടെ ഈ ദൃശ്യങ്ങള്‍ കണ്ടിരിക്കാനാകില്ലെന്ന് ഉറപ്പാണ്. അത്രയ്ക്ക് ക്രൂരമാണ് ഉത്തര്‍പ്രദേശിലെ ഒരു ക്യാംപില്‍നിന്ന് പുറത്തുവരുന്ന വീഡിയോ ദൃശ്യങ്ങള്‍. ഒരു ചെറിയ മുറിയില്‍ വച്ച് ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ അതിമാരകമായി മര്‍ദ്ദിക്കുകയും അടിക്കുകയും ഇടിക്കുകയും ചെയ്യുന്ന മനസാക്ഷിയെ നടക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഒന്നരമിനുട്ടോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ക്രൂരത പുറം ലോകമറിയുന്നത്.
സര്‍വ്വ ശിക്ഷക് അഭിയാന്‍റെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നടക്കുന്ന ക്യാംപിലാണ് ഈ അക്രമം അരങ്ങേറിയിരിക്കുന്നത്. ചുവപ്പ് വസ്ത്രം ധരിച്ച മുതിര്‍ന്ന ആള്‍ കുട്ടികളെ തലങ്ങും വിലങ്ങും മര്‍ദ്ദിക്കുന്നു, ഉറക്കെ കരഞ്ഞ് ഓടുന്ന കുട്ടികളെ ഇയാള്‍ പിന്തുടര്‍ന്ന് അടിക്കുന്നുണ്ട്. ഇതിനിടയില്‍ അഴുക്കു നിറഞ്ഞ ആ മുറിയിലെ നിലത്ത് കുട്ടികളിലൊരാള്‍ വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കുട്ടികളെ മര്‍ദ്ദിച്ചത് കെയര്‍ ടേക്കറാണെന്ന് പൊലീ്സ് കണ്ടെത്തി. ദൃശ്യങ്ങളില്‍ ഒപ്പമുള്ള ആള്‍ വാര്‍ഡനാണ്. ഇയാള്‍ കെയര്‍ ടേക്കറെ തടയാന്‍ ശ്രമിക്കുന്നില്ലെന്നും ദൃശ്യങ്ങളില്‍ കാണാം. മാര്‍ച്ച് 18ന് നടന്ന സംഭവമാണ് ഇത്. ആറ് കുട്ടികളാണ് ക്യംപില്‍ ഉണ്ടായിരുന്നത്. മൊബൈല്‍ വീഡിയേ പുറത്തുവന്നതോടെ പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam