ബലാത്സംഗം ചെയ്യപ്പെടുന്ന ഇരയുടെ നിലവിളി ആഘോഷമാക്കുന്ന ഐഎസ് ഭീകരര്‍

Published : Jul 07, 2016, 08:50 AM ISTUpdated : Oct 04, 2018, 05:37 PM IST
ബലാത്സംഗം ചെയ്യപ്പെടുന്ന ഇരയുടെ നിലവിളി ആഘോഷമാക്കുന്ന ഐഎസ് ഭീകരര്‍

Synopsis

റക്ക: പിടികൂടിയ കുര്‍ദ്ദിഷ് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നത് ചിരിച്ചുല്ലസിച്ച് മറ്റ് രണ്ടു ഐഎസ് തീവ്രവാദികള്‍ ആസ്വദിക്കുന്നതിന്‍റെ വീഡിയോ വൈറലാകുന്നു. കുര്‍ദിഷ് പോരാളികളില്‍ ഒരാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. ക്രൂര ബലാത്സംഗത്തിന് ഇരയാകുമ്പോള്‍ ലൈംഗികാടിമ അലറിക്കരയുകയും രക്ഷപ്പെടാന്‍ പരാക്രമം നടത്തുകയും ചെയ്യുമ്പോള്‍ ഇത് ക്രൂരമായി ആസ്വദിക്കുകയാണ് തൊട്ടപ്പുറത്തിരിക്കുന്ന തീവ്രവാദികള്‍.

മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം കൊല്ലപ്പെട്ട ഒരു തീവ്രവാദിയില്‍ നിന്നുമാണ് കുര്‍ദിഷ് പോരാളിക്ക് കിട്ടിയത്. ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ ലൈംഗികാടിമയാക്കി പിടിച്ച പെണ്‍കുട്ടികളില്‍ 10 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ വരെയുണ്ട്. 2015 ഡിസംബറില്‍ ഐഎസ് ബലാത്സംഗവുമായി ബന്ധപ്പെട്ട് ഒരു കൈപ്പുസ്തകം പുറത്തിറക്കിയിരുന്നു. 

അതില്‍ ബലാത്സംഗം അനുവദനീയമാണ് എന്നല്‍ ഒരേ സമയത്ത് സഹോദരിമാരെ ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ട്. തങ്ങളുടെ ലൈംഗിക താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങിയില്ല എന്ന കാരണത്താല്‍ കഴിഞ്ഞ മാസം 19 യസീദി പെണ്‍കുട്ടികളെയാണ് നൂറു കണക്കിന് ആള്‍ക്കാര്‍ നോക്കി നില്‍ക്കെ തെരുവില്‍  ഇരുമ്പു കൂടിനുള്ളിലിട്ട് കത്തിച്ച് കൊലപ്പെടുത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സംരക്ഷകര്‍ തന്നെ വിനാശകരായി മാറി'; ശബരിമല സ്വര്‍ണക്കൊള്ള അപൂര്‍വമായ കുറ്റകൃത്യമെന്ന് ഹൈക്കോടതി, എസ്ഐടിക്കും രൂക്ഷവിമര്‍ശനം
തൃശൂരിൽ ടെംപോ ട്രാവലര്‍ സഹോദരങ്ങളായ സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഇടിച്ചുതെറിപ്പിച്ചു, ഒരാളുടെ നില ഗുരുതരം; വാഹനം കസ്റ്റഡിയിലെടുത്തു