
തിരുവനന്തപുരം: ഐ പി എസ് - ഐ എ എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിയമതടസ്സമില്ലെന്ന് റിപ്പോര്‍ട്ട്. വിജിലന്‍സിന്റെ നിയമോപദേശകന്‍ അഗസ്റ്റിനാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് റിപ്പോര്‍ട്ട് നല്‍കിയത്. വിജിലന്‍സ് അന്വേഷണങ്ങള്‍ക്കെതിരെ ഐ എ എസ് ഉദ്യോഗസ്ഥര്‍ പ്രതിഷേധം ശക്തമാക്കിയപ്പോഴാണ് ജേക്കബ് തോമസ് നിയമോപദേശം തേടിയത്. വിവിധ സുപ്രീം കോടതി ഉത്തരവുകള്‍ ചൂണ്ടികാട്ടിയാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തുന്നതിലും കേസെടുക്കുന്നതിലും തടസ്സമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ ദിവസം ലഭിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ടോം ജോസിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam