വിവാദ സർക്കുലറുമായി വീണ്ടും വിജിലൻസ് ഡയറക്ടർ

Web Desk |  
Published : May 16, 2018, 08:03 AM ISTUpdated : Jun 29, 2018, 04:27 PM IST
വിവാദ സർക്കുലറുമായി വീണ്ടും വിജിലൻസ് ഡയറക്ടർ

Synopsis

അന്വേഷണ ഉദ്യോഗസഥന്റെ വസ്തുതാ റിപ്പോർട്ടും അതിൻമേൽ വിജിലൻസ്ഡയറക്ടറുടെ അഭിപ്രയവുമൊന്നും ഇനി മുതൽ കുറ്റപത്രത്തിൽ വേണ്ട. 

തിരുവനന്തപുരം: പ്രതികള്‍ക്കനുകൂലമായ വസ്തുകളും കുറ്റപത്രത്തിൽ ഉള്‍പ്പെടുത്തണമെന്ന വിജിലൻസ് ഡയറക്ടർ ഡോ.എൻ.സി.അസ്താനയുടെ ഉത്തരവ് വിവാദമാക്കുന്നു.  പ്രതിക്കനുകൂലമായ വസ്തുകള്‍ കുറ്റപത്രത്തിൽ ഉൾപ്പെടുത്തുന്നത് വിചാരണയക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

നിയമോപദേശകരുടെ ഉപദേശമൊന്നും  അന്വേഷണ ഉദ്യോഗസ്ഥ- ഉദ്യോഗസ്ഥൻ ചെവിക്കോള്ളേണ്ടതില്ലെന്ന വിവാദ സർക്കുലറിനു പിന്നാലെയാണ്  കുറ്റപത്രം തയ്യാറാകുന്നതിനും അസ്താന വിവാദമാർ​​ഗ്​ഗരേഖ പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിൽ സമർപ്പിച്ച പല കുറ്റപത്രങ്ങളും അപക്വവും വസ്തുനിഷ്ഠവുമല്ലെന്നാണ് വിജിലൻസ് മേധാവിയുടെ വിലയിരുത്തൽ. അന്വേഷണ ഉദ്യോഗസഥന്റെ വസ്തുതാ റിപ്പോർട്ടും അതിൻമേൽ വിജിലൻസ്ഡയറക്ടറുടെ അഭിപ്രയവുമൊന്നും ഇനി മുതൽ കുറ്റപത്രത്തിൽ വേണ്ട. 

പ്രതികള്‍ക്കനുകൂലമായ സാക്ഷിമൊഴികളോ, വസ്തുതകളോ അന്വേഷണത്തിൽ കണ്ടെത്തുകയാണെങ്കിൽ അത് കുറ്റപത്രത്തിൽ ഉള്‍പ്പെടുത്തണം. പ്രതികള്‍ക്ക് ഇതേ കുറിച്ച് കോടതിയിൽ വ്യക്തമാക്കാനുള്ള അവസരം പ്രോസിക്യൂഷൻ നിഷേധിക്കരുത്. വസ്തുതള്‍ കണ്ടെത്തി അവതരിച്ചാൽ മതി,സ്വതന്ത്യവും നീതുപൂർവ്വമായ വിചാരണ വഴി കോടതി തീരുമാനമെടുക്കട്ടെയന്നാണ് അസ്താനയുടെ നിലപാട്. 

നിയമപരമായ ഡയറക്ടറുടെ നിലപാട് ശരിയാണെങ്കിലും പ്രമാദമായ കേസുകളിൽ വിജിലൻസിന് ഇത് തിരിച്ചടിയുണ്ടാക്കുമെന്നാണ് ഉദ്യോ​ഗസ്ഥരുടെ വിലയിരുത്തൽ. കുറ്റപത്രത്തിൽ  പ്രതിഭാഗത്തിന് അവസരങ്ങള്‍ തുറന്നിടുന്നതോടെ വിചാരണയിൽ ഇത് തിരിച്ചടിയുണ്ടാക്കും. മാത്രമല്ല പല അന്വേഷണ ഉദ്യോഗസ്ഥർക്കും ഈ സർക്കുലറിന്റെ മറവിൽ പ്രതിഭാഗത്തിന് സഹായകരമായ വസ്തുകളും മൊഴികളും ഉള്‍പ്പെടുത്താനുള്ള അവസരണവും ഭാവിയിൽ ഉണ്ടാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ