വിജിലന്‍സ് കോടതികള്‍ക്കെതിരെ പരാതിയുമായി വിജിലന്‍സ് ഡയറക്ടര്‍

Web Desk |  
Published : Apr 25, 2018, 02:45 PM ISTUpdated : Jun 08, 2018, 05:45 PM IST
വിജിലന്‍സ് കോടതികള്‍ക്കെതിരെ പരാതിയുമായി വിജിലന്‍സ് ഡയറക്ടര്‍

Synopsis

വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചിട്ടും കോടതി നടപടികള്‍ നീളുന്നതിനാൽ നീതി വൈകുന്നെന്ന് അസ്താന

തിരുവനന്തപുരം: വിജിലൻസ് കോടതികള്‍ക്കെതിരെ പരാതിയുമായി വിജിലൻസ് ഡയറക്ടർ ഹൈക്കോടതിയിൽ. എഴുതിതള്ളിയ കേസുകള്‍ സമയബന്ധിതമായി തീർപ്പാക്കുന്നില്ലെന്നാണ് അസ്താനയുടെ കത്തിൽ പറയുന്നത്. കീഴ്വഴക്കങ്ങള്‍ ലംഘിച്ചാണ്  വിജിലന്‍സ് ഡയറക്ടറുടെ നടപടി. അഡ്വക്കേറ്റ് ജനറലിനെയും ഡറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെയും മറികടന്നാണ് ഡയറക്ടർ നിർമ്മൽ ചന്ദ്ര അസ്താന ഹൈക്കോടതിയെ സമീപിച്ചത്.

 രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരുമുള്‍പ്പെട്ട കേസുകള്‍ എഴുതി തള്ളാൻ വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടും കോടതികള്‍ പല ഘട്ടങ്ങളിൽ വിശദീകരണം ചോദിക്കുകയാണ്. ഈ ഘട്ടത്തിലാണ് അസ്താനയുടെ നീക്കം. വിജിലൻസ് അന്വേഷണം അവസാനിപ്പിച്ചിട്ടും കോടതി നടപടികള്‍ നീളുന്നതിനാൽ നീതി വൈകുന്നുവെന്നാണ് അസ്താനയുടെ നിലപാട്. അതിനാൽ അന്വേഷണം അവാസനിപ്പിച്ച കേസുകളിൽ കോടതികള്‍ തീരുമാനം നീട്ടികൊണ്ടുപോരുതെന്നാണ് ആവശ്യം. 

കത്തിന്‍റെ അടിസ്ഥാനത്തിൽ അഞ്ച് വിജിലൻസ് കോടതികളിലെയും തീർപ്പാക്കാത്ത കേസുകളുടെ വിവരങ്ങള്‍ ഹൈക്കോടതി ആരാഞ്ഞു . കെ.എം.മാണി,  അഡീ. ചീഫ് സെക്രട്ടറി ടോം ജോസ്, വി.എ.അരുണ്‍കുമാർ, രാഹുൽ ആർ നായർ, ടിപി ദാസൻ തുടങ്ങിയവർക്കെതിരായ വിജിലൻസ് കേസുകള്‍ അവസാനിപ്പിക്കാൻ വിജിലൻസ് റിപ്പോർട്ട് നൽകിയിട്ടും കോടികള്‍ തീരുമാനമെടുത്തിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജോസ് കെ മാണിക്ക് മറുപടി ഇല്ല, മുന്നണി വികസനം അജണ്ടയിൽ ഇല്ല, അടിത്തറ നഷ്ടപ്പെട്ടവരെ മുന്നിലേക്ക് എടുക്കേണ്ട ആവശ്യമില്ലെന്ന് പി ജെ ജോസഫ്
ജോസ് കെ മാണിയെ വേണ്ടെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ്; പരുന്തിന് മുകളിലെ കുരുവി ജോസ് കെ മാണിയും കൂട്ടരുമെന്ന് മോൻസ് ജോസഫ്