ശബരിമല ഭണ്ഡാരകവർച്ച: വിജിലൻസ് അന്വേഷണം തുടങ്ങി

Published : Jul 24, 2016, 07:04 AM ISTUpdated : Oct 04, 2018, 11:33 PM IST
ശബരിമല ഭണ്ഡാരകവർച്ച: വിജിലൻസ് അന്വേഷണം തുടങ്ങി

Synopsis

16ലക്ഷം രൂപയുടെ സ്വർ‍ണവും പണവുമാണ് ശബരിമല ഭണ്ഡാരത്തിൽ നിന്നും മോഷ്ടിക്കാൻ ശ്രമിച്ചത്. 2015ലെ മണ്ഡലകാലത്താണ് പണവും സ്വർണവും കടത്താൻ ശ്രമിച്ച ആരു ദേവസ്വം ജീവനക്കാരെ ദേവസ്വം വിജിലൻസ് പൊലീസ് പിടികൂടിയത്.  ഭണ്ഡാരത്തിന്‍റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന തിരുവിതാംകൂർ ദേവസ്വം ബോ‍‍ർഡിലെ ആറു ഉന്നത ഉദ്യോസ്ഥർക്ക് കവർതച്ചയിൽ പങ്കുണ്ടെന്ന് അന്നു തന്നെ ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. 

അന്നു സസ്പെന്‍റ് ചെയ്തു ആറു ഉദ്യോഗസ്ഥരെ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് തിരുവിതാംകൂർ ദേവസ്വം ബോർ‍ഡ് തിരിച്ചെടുക്കുകയും സ്ഥാനകയറ്റം നൽകുകയും ചെയ്തിരുന്നു. പത്തനംതിട്ട സിഐക്ക് അന്വേഷണം കൈമാറയിയെങ്കിലും ഒന്നര വർഷത്തിനുള്ളിൽ പരോഗതിയൊന്നുമുണ്ടായില്ല. 

ക്രൈംബ്രാഞ്ചിനോട് കേസെറ്റടുക്കാൻ ദേവസ്വംബോർഡ് നേരത്തെ ശുപാർശ നൽകിയിരുന്നു. എന്നാൽ വിജിലൻസ് അന്വേഷണമാണ് അഭികാര്യമെന്ന് ക്രൈംബ്രാ‌ഞ്ച് ആഭ്യന്തരവകുപ്പിനെ അറിയിച്ചതിനെ തുടർന്നാണ് അന്വേഷണം സംസ്ഥാന വിജിലൻസിന് കൈമാറിയത്. 

അന്വേഷണം നടത്തിയ പത്തനംതിട്ട യൂണിറ്റ് മോഷ്ടാക്കളെ പിടികൂടിയ ദേവസ്വം വിജിലൻസ് എസ്ഐ ആർ.പ്രശാന്തിന്റ മൊഴിയെടുത്തു. അന്വേഷണത്തിൽ ഗുരുതരവീഴ്ച കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന കാര്യം വിജലൻസ് സര്‍ക്കാറിനെ അറിയിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ ടെക്കികൾ ജാഗ്രതൈ! പണി കളയിക്കാൻ 'പോഡ'; ഐടി കമ്പനികളുമായി കൈകോർത്ത് കേരള പൊലീസിൻ്റെ നീക്കം; ലഹരി വ്യാപനം തടയുക ലക്ഷ്യം
ക്രിസ്മസിന് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു; വാക്കുതർക്കവും കയ്യാങ്കളിയും, യുവാവിൻ്റെ കൊലപാതകത്തിൽ സുഹൃത്ത് അറസ്റ്റിൽ