മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക് ടിവികെ, വിജയ് നിയമസഭാകക്ഷി നേതാവാകും; എംഎൽഎമാരുടെ യോ​ഗം രണ്ട് ദിവസത്തിനകം

Published : May 05, 2026, 06:59 AM IST
tvk vijay

Synopsis

അതേ സമയം ഡിഎംകെയിൽ മന്ത്രി ശേഖർ ബാബുവിനെതിരെ വിമർശനം ഉയരുന്നുണ്ട്. ചെന്നൈയിലെ തിരിച്ചടിക്ക് കാരണം ശേഖർ ബാബു എന്നാണ് ഒരു വിഭാഗത്തിന്റെ വിമർശനം.

ചെന്നൈ: തമിഴ്നാട്ടിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക് ടിവികെ. രണ്ട് ദിവസത്തിനകം എംഎൽഎമാരുടെ യോഗം ചേരും. വിജയ് യെ നിയമസഭകക്ഷി നേതാവായി തെരഞ്ഞെടുക്കാനാണ് തീരുമാനം. ഡിഎംകെ സഖ്യകക്ഷികളുടെ പിന്തുണ തേടും. ഗവർണർ അർലേക്കർ രണ്ട് ദിവസത്തിനകം ചെന്നൈയിൽ എത്തിയേക്കും. ടിവികെയെ പിന്തുണക്കുന്നത് ആലോചിക്കുമെന്ന് കോൺ​ഗ്രസ് വ്യക്തമാക്കി. ദില്ലിയിൽ ഇന്ന് നേതാക്കൾ കൂടിയാലോചന നടത്തും. തമിഴ്നാട്ടിൽ എല്ലാ വഴികളും തേടുമെന്നാണ് ബിജെപിയുടെ നിലപാട്. വിജയുമായി ബിജെപി ചർച്ച നടത്തുന്നുവെന്ന സൂചനയും പുറത്തുവരുന്നുണ്ട്. അതേ സമയം ഡിഎംകെയിൽ മന്ത്രി ശേഖർ ബാബുവിനെതിരെ വിമർശനം ഉയരുന്നുണ്ട്. ചെന്നൈയിലെ തിരിച്ചടിക്ക് കാരണം ശേഖർ ബാബു എന്നാണ് ഒരു വിഭാഗത്തിന്റെ വിമർശനം. ബാബുവിനെതിരെ നടപടി വേണമെന്ന് പരന്താമൻ എംഎൽഎ ആവശ്യപ്പെട്ടു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എൽഡിഎഫിനെ ഞെട്ടിച്ച് വയനാട്; ചൂരമല, മുണ്ടക്കൈ, അട്ടമല ബൂത്തുകളിൽ പിന്നിൽ, ഉരുൾപൊട്ടൽ ദുരന്തമേഖലയിലേറ്റത് കനത്ത ആഘാതം
മുഖ്യമന്ത്രി സ്ഥാനം: സതീശനെ പ്രതിപക്ഷ നേതാവാക്കിയ കീഴ്‌വഴക്കം തന്നെ പാലിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ