ഈ ഗ്രാമത്തിന് ആണ്‍കുട്ടികള്‍ വേണ്ട പെണ്‍കുട്ടികള്‍ മതി, കാരണം വിചിത്രം

Web Desk |  
Published : Mar 19, 2018, 09:13 AM ISTUpdated : Jun 08, 2018, 05:43 PM IST
ഈ ഗ്രാമത്തിന് ആണ്‍കുട്ടികള്‍ വേണ്ട പെണ്‍കുട്ടികള്‍ മതി, കാരണം വിചിത്രം

Synopsis

ഈ ഗ്രാമത്തിന് ആണ്‍കുട്ടികള്‍ വേണ്ട പെണ്‍കുട്ടികള്‍ മതി ആഘോഷങ്ങള്‍ പെണ്‍കുട്ടികളുടെ ജീവിതത്തില്‍ കരിനിഴല്‍ മാത്രമാണ് പടര്‍ത്തുന്നത്

നീമുച്ച്: ആണ്‍കുട്ടികള്‍ വേണമെന്ന ആവശ്യവുമായി രാജ്യത്ത് പെണ്‍ഭ്രൂണഹത്യ വര്‍ദ്ധിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ ജനനം ആഘോഷമാക്കുന്ന ഒരു സമൂഹമുണ്ട് മധ്യപ്രദേശില്‍. എന്നാല്‍ ഈ ആഘോഷങ്ങള്‍ക്ക് പിന്നിലെ കാരണമാണ് അതിവിചിത്രം. ബന്‍ചാദ സമൂഹമാണ് തങ്ങളുടെ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ ജനനം അതീവ ആഘോഷമാക്കുന്നത്. 

പക്ഷേ ഈ ആഘോഷങ്ങള്‍ പെണ്‍കുട്ടികളുടെ ജീവിതത്തില്‍ കരിനിഴല്‍ മാത്രമാണ് പടര്‍ത്തുന്നത്. കാരണമെന്തന്നല്ലേ, ലൈംഗികത്തൊഴിലാളികളാണ് ഈ സമൂഹത്തിലെ മിക്ക ആളുകളും. ഉപജീവനത്തിനായി ലൈംഗികവൃത്തി ചെയ്യുന്ന ബന്‍ചാദ സമൂഹത്തില്‍ പെണ്‍കുട്ടികളുടെ ജനനം ആഘോഷമാകുന്നതും ഇതുകൊണ്ട് തന്നെയാണ്. 

മധ്യപ്രദേശിലെ റാറ്റ്ലം, മാണ്ടാസുര്‍, നീമുച്ച് ജില്ലകളിലാണ് ഇവര്‍ താമസിക്കുന്നത്. തലമുറകളായി ലൈംഗിക വൃത്തി ഉപജീവനത്തിനുള്ള പ്രധാന മാര്‍ഗമാണ് ഇവര്‍ക്ക്. കറുപ്പിന്റെ കൃഷിയ്ക്കും ഈ മേഖല കുപ്രസിദ്ധി ആര്‍ജിച്ചതാണ്. 

ലൈംഗികവൃത്തിയിലേര്‍പ്പെടുന്ന സ്ത്രീകളുടെ വരുമാനം ധൂര്‍ത്തടിച്ചാണ് ബന്‍ചാദ് വിഭാഗത്തിലെ പുരുഷന്മാരുടെ ജീവിതം. ലൈംഗികവൃത്തി കുറ്റകരമാണെങ്കിലും ഇവിടെ സമുദായത്തിന്റെ പൂര്‍ണ പിന്തുണയാണ് ലൈഗികവൃത്തിയ്ക്ക് ലഭിക്കുന്നത്.ലൈംഗികവൃത്തിയ്ക്കായുള്ള മനുഷ്യക്കടത്തും  ഇവര്‍ക്കിടയില്‍ സജീവമാണ്. 

ചെറു പ്രായത്തില്‍ തന്നെ ഈ സമുദായത്തിലെ പെണ്‍കുട്ടികളെ വന്‍തുകയ്ക്ക് വില്‍ക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് ഈ മേഖലയില്‍ സ്ത്രീ പുരുഷാനുപാതം ഉയര്‍ന്നാണ് നില്‍ക്കുന്നത്. എന്നാല്‍ ഒട്ടും പ്രോല്‍സാഹിക്കപ്പെടേണ്ട കാര്യത്തിനായല്ല ഈ മാറ്റമെന്ന് മാത്രം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അധ്യാപികയോട് പ്രണയം, സ്കൂൾ വരാന്തയിൽ 29കാരിയെ കുത്തിക്കൊന്ന് 21കാരൻ, ആക്രമിച്ചത് 30 സെക്കന്റിൽ 34 തവണ
പ്രണയം തകർന്നു, മുൻകാമുകന്റെ സുഹൃത്തുമായി വിവാഹത്തിനൊരുങ്ങി, ഭീഷണിയുമായി മുൻ കാമുകൻ, ജീവനൊടുക്കി ടെക്കി യുവതി