വില്ലേജ് ഓഫീസിനു തീയിട്ട സാംകുട്ടിക്ക് ജാമ്യം

By Web DeskFirst Published Jul 7, 2016, 5:20 PM IST
Highlights

തിരുവനന്തപുരം:  വെളളറടയിൽ വില്ലേജ് ഓഫീസിന് പെട്രോളൊഴിച്ച് തീയിട്ട കേസിലെ പ്രതി സാംകുട്ടിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയും തിരുവനന്തപുരം സെഷൻസ് കോടതിയും നേരത്തെ തളളിയ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ഏഴുദിവസത്തിനുളളിൽ ജാമ്യത്തുകയായ നാൽപതിനായിരം രൂപ കെട്ടിവയക്ക്ണമെന്നാണ് പ്രധാന വ്യവസ്ഥയോടെയാണ് ജാമ്യം.

വെളളറട വില്ലേജ് ഓഫീസിൽ പല തവണ കയറിയിറങ്ങിയിട്ടും സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് ഉദ്യോഗസ്ഥർ തടസം നിന്നതും കൈക്കൂലി ആവശ്യപ്പെട്ടതുമാണ് സാം കുട്ടിയെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. കന്നാസില്‍ പെട്രോളുമായെത്തിയ പ്രതി  വില്ലേജ് ഓഫീസിനകത്ത് പെട്രോളൊഴിച്ച ശേഷം തീയിടുകയായിരുന്നു. രണ്ട് ലക്ഷത്തി എൺപത്തിയാറായരം രൂപയുടെ നഷ്ടം സർക്കാരിന് ഉണ്ടായതായി കണ്ടത്തിയിരുന്നു.

പ്രതിയുടെ സാന്പത്തിക പരാധീനതയും സാമൂഹ്യസാഹചര്യവും പരിഗണിച്ച് ജാമ്യം നൽകണമെന്നായിരുന്നു സാം കുട്ടിയുടെ അഭിഭാഷകന്‍റെ ആവശ്യം. വ്യവസ്ഥിതിയോടുളള സാംകുട്ടിയുടെ പ്രതിഷേധമാണ്  സംഭവത്തിന് കാരണമെന്നും വാദമുയർന്നു. ഈ പശ്ചാത്തലങ്ങൾ പരിഗണിച്ചാണ് ജാമ്യം നൽകാന്‍ കോടതി തയ്യാറായത്. നഷ്ടമായ 2, 86000 രൂപ പ്രതിയിൽ നിന്ന് ഈടാക്കണമെന്നായിരുന്നു സർക്കാർ വാദം.

കൂടുതല്‍ വായനയ്‌ക്ക്

സാം കുട്ടിയെന്ന അഹിംസാവാദിയായ പാവം മനുഷ്യന്‍ വില്ലേജ്  ഓഫീസ് ആക്രമിച്ചതിനു പിന്നില്‍ വേറെയും കാരണങ്ങളുണ്ട്!
click me!