ആത്മഹത്യയ്ക്കൊരുങ്ങി വിനായകന്‍റെ കുടുംബം

Web Desk |  
Published : Apr 22, 2018, 07:14 AM ISTUpdated : Jun 08, 2018, 05:51 PM IST
ആത്മഹത്യയ്ക്കൊരുങ്ങി വിനായകന്‍റെ കുടുംബം

Synopsis

ആത്മഹത്യയ്ക്കൊരുങ്ങി വിനായകന്‍റെ കുടുംബം പ്രതികളായ പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ ആത്മഹത്യാ ചെയ്യും ഇക്കാര്യം ചൂണ്ടിക്കാട്ടി ഉടൻ മുഖ്യമന്ത്രിക്ക് കത്തയക്കും

തൃശൂര്‍: ഏങ്ങണ്ടിയൂരിൽ കസ്റ്റഡി മര്‍ദ്ദനത്തിൽ മനം  നൊന്ത്  വിനായകൻ ആത്മഹത്യ ചെയ്ത കേസില്‍  പ്രതികളായ പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ ആത്മഹത്യാ ചെയ്യുമെന്ന് കുടുംബം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉടൻ മുഖ്യമന്ത്രിക്ക് കത്തയക്കും. അതേസമയം അന്വേഷണറിപ്പോര്‍ട്ട് വൈകാതെ കോടതിയില്‍  സമര്‍പ്പിക്കുമന്ന് ക്രൈം ബ്രാഞ്ച് എസ് പി ഉണ്ണിരാജൻ അറിയിച്ചു.

കഴിഞ്ഞ ജൂലായ് 18നാണ് ദളിത് യുവാവ് വിനായകൻ ജീവനൊടുക്കിയത് . അന്നു മുതല്‍ തുടങ്ങിയതാണ് നീതിക്കായുളള വിനായകൻറെ അച്ഛൻറെ പോരാട്ടം. മകൻ മരിച്ച് 9 മാസം പിന്നിടുമ്പോള്‍ പൊലീസിലും സര്‍ക്കാരിലും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ആത്മഹത്യയല്ലാതെ മറ്റൊരു വഴി മുന്നിലില്ല. പൊലീസ് കസ്റ്റഡിയിൽ മര്‍ദനമേറ്റതിനെ തുടര്‍ന്നായിരുന്നു വിനാകൻറെ ആത്മഹത്യയെന്നാണ് പരാതി.

മരണത്തെക്കുറിച്ച് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചിന്‍റെ  ആദ്യ സംഘവുംഅന്വേഷിച്ചെങ്കിലും അച്ചടക്ക നടപടി നേരിട്ട പൊലീസുകാര്‍ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തിയത്. സാജൻ, ശ്രീജിത് എന്നീ പൊലീസുകാരുടെ സസ്പെന്‍ഷൻ പിന്‍വലിക്കുകയും ചെയ്തു .

അതേ സമയം  വിനായകന് ജനനേന്ദ്രിയത്തിൽ ഉള്‍പ്പെട മര്‍ദനമേറ്റെന്നാണ്  പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് . ക്രൈം ബ്രൈഞ്ച് എസ് പി ഉണ്ണിരാജൻറെ നേതൃത്വത്തിലാണ് ഇപ്പോഴത്തെ അന്വേഷണം. എന്നാല്‍ അന്വേഷണത്തിൻറെ അവസ്ഥ എന്തായി എന്ന് വിനായകൻറെ കുടുംബത്തിന് അറിയില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മേയറാക്കാൻ പാർട്ടി ഫണ്ട് വേണമെന്ന് ഡിസിസി അധ്യക്ഷൻ തന്നോട് ആവശ്യപ്പെട്ടുവെന്ന് ലാലി ജെയിംസ്; 'ഫണ്ട് കയ്യിലില്ലെന്ന് പറഞ്ഞ് താൻ കൈക്കൂപ്പി'
മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; യുവാവിന് മർദനം, മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്