
തൃശൂര്‍: മുഖ്യമന്ത്രിക്കെതിരെ വിനായകന്റെ അച്ഛൻ. മുഖ്യമന്ത്രിയെ കാണാനായി ചെന്നപ്പോൾ നേരിടേണ്ടിവന്നത് വേദനിപ്പിക്കുന്ന പ്രതികരണമെന്ന് വിനായകന്‍റെ അച്ഛന്‍ കൃഷ്ണന്‍കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്‍റെ ഭാര്യ മകന്‍റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് കരഞ്ഞ് പറഞ്ഞപ്പോള്‍. കരച്ചിലും സങ്കടവും തനിക്ക് കാണേണ്ടെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. മൂന്ന് തവണ ശ്രമിച്ച ശേഷമാണ് മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞത്. തന്റെ മകന് നീതി കിട്ടിയില്ലെന്നും അച്ഛൻ പറഞ്ഞു.
പാവപ്പെട്ടവരുടെ പാര്‍ട്ടിയാണ് സിപിഎമ്മെന്നായിരുന്നു ചെറുപ്പം മുതല്‍ താന്‍ ധാരിച്ചിരുന്നത്. അത് തെറ്റാണെന്ന് തെളിഞ്ഞു. കേരളത്തില്‍ ദളിതര്‍ക്കും പാവപ്പെട്ടവര്‍ക്കും ജീവിക്കാനാകാത്ത അവസ്ഥയാണെന്നും കൃഷ്ണന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. കെവിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗ് നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുക്കവെയാണ് കൃഷ്ണന്‍കുട്ടി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തിയത്.
കഴിഞ്ഞ ജൂലായ് 18നാണ് ദളിത് യുവാവ് വിനായകൻ ജീവനൊടുക്കിയത്. പൊലീസ് കസ്റ്റിയിലെടുത്ത് ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ ശേഷമായിരുന്നു വിനായകന്‍റെ ആത്മഹത്യ. മരണത്തെക്കുറിച്ച് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചിന്‍റെ ആദ്യ സംഘവുംഅന്വേഷിച്ചെങ്കിലും അച്ചടക്ക നടപടി നേരിട്ട പൊലീസുകാര്‍ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തിയത്. സാജൻ, ശ്രീജിത് എന്നീ പൊലീസുകാരുടെ സസ്പെന്‍ഷൻ പിന്‍വലിക്കുകയും ചെയ്തിരുന്നു. അതേസമയം വിനായകന് ജനനേന്ദ്രിയത്തിൽ ഉള്‍പ്പെട മര്‍ദനമേറ്റെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൈംബ്രൈഞ്ച് എസ് പി ഉണ്ണിരാജൻറെ നേതൃത്വത്തിലാണ് ഇപ്പോഴത്തെ അന്വേഷണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam