കെവിന്‍റെ മൃതദേഹം ഏറ്റുവാങ്ങാന്‍ മോര്‍ച്ചറിക്ക് മുന്നില്‍ കൂട്ടയടി

Web desk |  
Published : May 29, 2018, 11:35 AM ISTUpdated : Jun 29, 2018, 04:08 PM IST
കെവിന്‍റെ മൃതദേഹം ഏറ്റുവാങ്ങാന്‍ മോര്‍ച്ചറിക്ക് മുന്നില്‍ കൂട്ടയടി

Synopsis

കെവിന്‍റെ മൃതദേഹം ഏറ്റുവാങ്ങാന്‍ മോര്‍ച്ചറിക്ക് മുന്നില്‍ കൂട്ടയടി

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില്‍ കല്ലേറും ലാത്തിചാര്‍ജും. കെവിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി രാവിലെ എത്തിച്ചപ്പോള്‍ മുതല്‍ വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ മോര്‍ച്ചറിക്ക് മുന്നില്‍ തടിച്ചു കൂടിയിരുന്നു. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് കെവിന്‍റെ മൃതദേഹം പുറത്തു കൊണ്ടുവന്നപ്പോള്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തുംതള്ളും തുടങ്ങുകയും സംഘര്‍ഷത്തിലേക്ക് വഴിമാറുകയുമായിരുന്നു.

സിപിഎം പ്രവര്‍ത്തകര്‍ ഒരുവശത്തും ബിജെപി,കോണ്‍ഗ്രസ്, മറ്റു ദളിത് സംഘടനാ പ്രവര്‍ത്തകര്‍ മറുവശത്തും നിന്നാണ് കല്ലേറ് നടത്തിയത്. തുടര്‍ന്ന് പോലീസ് ലാത്തിചാര്‍ജി നടത്തിയാണ് പ്രവര്‍ത്തകരെയെല്ലാം ഓടിച്ചത്. ലാത്തിചാര്‍ജിനെ തുടര്‍ന്ന് ചിതറിയോടിയവര്‍ ഇപ്പോള്‍ മോര്‍ച്ചറിയുടെ പലഭാഗങ്ങളിലായി സംഘടിച്ചു നില്‍ക്കുകയാണ്. രാവിലെ സ്ഥലത്ത് എത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുമായി സിപിഎം പ്രവർത്തകരും വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. 

അതിനിടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി കെവിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി. കോട്ടയം മെഡിക്കൽ കോളേജിൽ ആർഡിഒയുടെ സാന്നിധ്യത്തിലാണ് പോസ്റ്റുമോർട്ടം നടന്നത്. മുഴുവൻ നടപടികളും വീഡിയോയിലും പകർത്തിയിരുന്നു.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കർണാടകയിൽ സംഭവിച്ചത് നടക്കാൻ പാടില്ലാത്ത കാര്യം, വിമർശിച്ച് സാദിക്കലി തങ്ങൾ; 'പുനരധിവാസത്തിൽ കർണാടക മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷ'
ഓപ്പറേഷന്‍ ഡിഹണ്ട്: കേരളത്തിൽ പോലീസ് വലവിരിച്ചു; 1441 പേരെ പരിശോധിച്ചു, 63 പേർ കുടുങ്ങി