കോഴിക്കോട് വീരേന്ദ്രകുമാറിന് സ്വന്തം പാര്‍ട്ടിയില്‍ തിരിച്ചടി

Published : Sep 28, 2016, 12:56 AM ISTUpdated : Oct 05, 2018, 02:57 AM IST
കോഴിക്കോട് വീരേന്ദ്രകുമാറിന് സ്വന്തം പാര്‍ട്ടിയില്‍ തിരിച്ചടി

Synopsis

കോഴിക്കോട്: ജനതാദള്‍ യുണൈറ്റഡ് കോഴിക്കോട് ജില്ല കമ്മിറ്റി തെരെഞ്ഞെടുപ്പില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിന് തിരിച്ചടി. വീരേന്ദ്ര കുമാര്‍ നിര്‍ദ്ദേശിച്ചയാളെ തോല്‍പ്പിച്ച് മനയത്ത് ചന്ദ്രന്‍ പുതിയ ജില്ല പ്രസിഡണ്ടായി.

ജില്ലാ കമ്മിറ്റിയിലേക്ക് നടന്ന തെരെഞ്ഞെടുപ്പിലാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്രകുമാര്‍ വിഭാഗം തിരിച്ചടി നേരിട്ടത്. വീരേന്ദ്ര കുമാറിന്‍റെ പിന്തുണയില്‍ മത്സരിച്ച വി.കുഞ്ഞാലി തോറ്റു. പ്രസിഡണ്ടായി മനയത്ത് ചന്ദ്രനെ തെരെഞ്ഞെടുത്തു. മനയത്ത് ചന്ദ്രന് 117 വോട്ട് കിട്ടിയപ്പോള്‍ വി.കുഞ്ഞാലിക്ക് 84 വോട്ടാണ് കിട്ടിയത്.

നേരത്തെ ജില്ല പ്രസിഡണ്ടായിരുന്ന  മനയത്ത് ചന്ദ്രനെ നിയമസഭ തെരെഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ തല്‍സ്ഥാനത്ത് നിന്ന് വീരേന്ദ്ര കുമാര്‍ മാറ്റിയിരുന്നു.ഈ സ്ഥാനത്തേക്ക് വീരേന്ദ്ര കുമാര്‍ നിയമിച്ചത് വി.കുഞ്ഞാലിയെയാണ്.മനയത്ത് ചന്ദ്രനെ അന്ന് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നീക്കിയത് പാര്‍ട്ടിയില്‍ ചേരിതിരിവിന് ഇടയാക്കിയിരുന്നു. അടുത്തമാസം രണ്ടിന് തിരുവനന്തപുരത്താണ് ജെഡിയു സംസ്ഥാന ഭാരവാഹി തെരെഞ്ഞെടുപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുവതി ഓട്ടോയിൽ ജന്മം നൽകിയ നാല് കുഞ്ഞുങ്ങളും മരിച്ചു; സമയത്ത് ആംബുലൻസ് ലഭിച്ചിരുന്നെങ്കിൽ കുഞ്ഞുങ്ങളെ നഷ്ടമാകില്ലായിരുന്നുവെന്ന് കണ്ണീരോടെ അച്ഛൻ
ഐടി കമ്പനി പ്രതിനിധിയെന്ന് വിശ്വസിപ്പിച്ചു, ഓൺലൈൻ ടാസ്കുകൾ നൽകി, 10 ലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘം പിടിയിൽ