ശബരിമലയില്‍ വിഷുക്കണി ദർശനം പുലർച്ചെ നാല് മണിമുതല്‍

By Web DeskFirst Published Apr 14, 2018, 2:31 PM IST
Highlights
  • ശബരിമലയില്‍ വിഷുക്കണി ദർശനം പുലർച്ചെ നാല് മണിമുതല്‍ 

സന്നിധാനം: ശബരിമല സന്നിധാനത്ത് വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. പുലർച്ചെ നാല് മണിമുതല്‍ ദർശനം ആരംഭിക്കും.  അത്താഴ പൂജയ്ക്ക് ശേഷം വിഷുക്കണി ദർശനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. ഓട്ട് ഉരുളിയില്‍ കണികൊന്നപ്പുവും അഷ്ടമംഗലവും വാല്‍ക്കണ്ണാടിയും നാണയങ്ങളും  ഒരുക്കി വയ്ക്കും. പുലർച്ചെ നാല് മണിക്ക് നടതുറന്ന്  നെയ് വിളക്ക് തെളിച്ച് ആദ്യം ശ്രീധർമ്മശാസ്താവിനെ കണികാണിക്കും.

തുടർന്ന് അയ്യപ്പഭക്തർക്ക് കണിദർശനം. തന്ത്രിയും മേല്‍ശാന്തിയും ചേർന്ന് ഭക്തർക്ക് വിഷുകൈനീട്ടം നല്‍കും.വിഷു ഉത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും സന്നിധാനത്ത് പൂർത്തിഅയതായി ദേവസ്വം അധികൃതർ പറഞ്ഞു വിഷുക്കണിദർശനം രാവിലെ ഏഴ്മണിയോടെ പൂർത്തിയാകും. അതിന് ശേഷം നെയ്യഭിഷേകം തുടങ്ങും.

കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പമ്പയിലും സന്നിധാനത്തും ഒരുക്കിയിട്ടുള്ളത്. പത്തനംതിട്ട എസ്പിക്കാണ് സുരക്ഷാചുമതല അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ മൂന്നൂറിലധികം പൊലീസുകരാണ് സന്നിധാനത്ത് ഉള്ളത് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തിലുള്ള നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ ആശുപത്രികളും തുറന്ന് പ്രവർത്തിക്കും. ശുചികരണ പ്രവർത്തനങ്ങള്‍ക്കായി പമ്പ സന്നിധാനം എന്നിവിടങ്ങളില്‍ ശുദ്ധിസേനാ അംഗങ്ങളെ നിയോഗിച്ചിട്ടുണ്ട്.

click me!