Latest Videos

കുളച്ചലും വിഴിഞ്ഞവും അത്യാവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

By Web DeskFirst Published Jul 29, 2016, 7:42 AM IST
Highlights

വിഴിഞ്ഞം തുറമുഖത്തിന് 30 കിലോമീറ്റര്‍ അകലെ മറ്റൊരു തുറമുഖം വരുന്നതിലുള്ള ആശങ്കയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെ അറിയിച്ചത്. ഇതിനുമുമ്പ് ഇത്രയും ദൂരപരിധിക്കുള്ളില്‍ രണ്ട് തുറമുഖങ്ങള്‍ അനുവദിച്ചിട്ടില്ല. എന്നാല്‍ കുളച്ചല്‍ തുറമുഖം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ല. രണ്ട് തുറമുഖങ്ങള്‍ വരുന്നത് ഈ രംഗത്ത് മത്സരം വര്‍ദ്ധിപ്പിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. അത് രാജ്യത്തിന് മൊത്തത്തില്‍ ഗുണം ചെയ്യും. ആദ്യം തുടങ്ങിയ പദ്ധതിയെന്ന നിലയില്‍ വിഴിഞ്ഞം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് കേന്ദ്രം എല്ലാവിധ സഹായങ്ങളും നല്‍കുമെന്നും പ്രധാനമന്ത്രി, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തെ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം എം.പിമാരായ ശശി തരൂര്‍, സുരേഷ് ഗോപി, പി. കരുണാകരന്‍, പി നാരായണന്‍ എന്നിവരും കൂടിക്കാഴ്ച്ചക്കൊണ്ടായിരുന്നു.

കുളച്ചല്‍ തുറമുഖവുമായി കേന്ദ്രം മുന്നോട്ടുപോകുമെന്ന വ്യക്തമായ സൂചനയാണ് പ്രധാനമന്ത്രി, മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് നല്‍കിയത്.

click me!