വിഴിഞ്ഞം തുറമുഖ പദ്ധതി വീണ്ടും പ്രതിസന്ധിയിലേക്ക്

Web Desk |  
Published : May 20, 2018, 08:58 AM ISTUpdated : Jun 29, 2018, 04:04 PM IST
വിഴിഞ്ഞം തുറമുഖ പദ്ധതി വീണ്ടും പ്രതിസന്ധിയിലേക്ക്

Synopsis

പാറക്ഷാമം കാരണം ഇഴഞ്ഞു നീങ്ങുന്ന വിഴിഞ്ഞം പദ്ധതിക്ക് പരിഹാരം കണ്ടെത്താനാണ് നഗരൂരിലെ ആയിരവില്ലിപ്പാറ പൊട്ടിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്.

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിക്കായി നഗരൂരില്‍ നിന്നും പാറപൊട്ടിച്ച് കൊണ്ടുവരാനുള്ള നീക്കം പ്രതിസന്ധിയില്‍.  ഖനനത്തെ എതിര്‍ക്കുന്ന  സമരസമിതിയുമായി
ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. യോഗത്തില്‍ എഡിഎമ്മിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നത് ബഹളത്തിനിടയാക്കി.

പാറക്ഷാമം കാരണം ഇഴഞ്ഞു നീങ്ങുന്ന വിഴിഞ്ഞം പദ്ധതിക്ക് പരിഹാരം കണ്ടെത്താനാണ് നഗരൂരിലെ ആയിരവില്ലിപ്പാറ പൊട്ടിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഖനനാനുമതിയെ സമര സമിതി എതിര്‍ത്തിനെ തുടര്‍ന്ന് തുടര്‍ നടപടികള്‍ തടസ്സപ്പെട്ടു. തഹസില്‍ദാര്‍ നടത്തിയ അനുഞ്ജന ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കള്ക്ടര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചത്. ഖനന അനുമതിയ്ക്കായി എഡിഎം വിനോദ് മൂന്നു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ഒരു കരാറുകാരന്‍ ആരോപിച്ചു. ഇത് യോഗത്തില്‍ ബഹളത്തിനിടയാക്കി. 28ന് കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കും.

പ്രദേശത്ത് ഖനനം ഒരു തരത്തിലും അനുവദിക്കില്ലെന്ന നിലപാടിലാണ് സമരസമിതി. എഡിഎം പണം വാങ്ങിയതിന് തെളിവു നല്‍കാമെന്ന് പറഞ്ഞ് യോഗത്തില്‍ നിന്നും പുറത്തിറങ്ങിയ ഹാഫിസ് എന്ന കരാറുകാരന്‍ മുങ്ങി. ഇതിനെ തുടര്‍ന്നും യോഗത്തില്‍ ബഹളമുണ്ടായി. പാറക്ഷാമത്തിന് പരിഹാരമുണ്ടാക്കാനായില്ലെങ്കില്‍ വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണം  അനിശ്ചിതത്വത്തിലാകും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഒന്നാം സമ്മാനം വീട്, രണ്ടാം സമ്മാനം ഥാർ'; കടം തീർക്കാൻ വീട് സമ്മാനമായി പ്രഖ്യാപിച്ച് സമ്മാനക്കൂപ്പൺ പുറത്തിറക്കിയ മുൻ പ്രവാസി അറസ്റ്റിൽ
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ചികിത്സാ ഇന്‍ഷുറന്‍സ് പദ്ധതി, മെഡിസെപ് പ്രീമിയം തുക വർധിപ്പിച്ചു