അതിരപ്പള്ളി: നീക്കത്തിനു പിന്നില്‍ നിര്‍മ്മാണ ലോബിയെന്ന് സുധീരന്‍

By Web DeskFirst Published Nov 11, 2016, 10:51 AM IST
Highlights

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തി കരാറുകാറുകാര്‍ക്കും അധികാരികള്‍ക്കും വന്‍ സാമ്പത്തികനേട്ടമുണ്ടാക്കാനുമുള്ള ഗൂഢനീക്കമാണ് ഇതിന്റെ പിന്നിലുള്ളത്. പദ്ധതിക്കെതിരെ ഉയര്‍ന്നുവന്ന അഭിപ്രായത്തിന് ആധാരമായ കാര്യങ്ങള്‍ ആര്‍ക്കും നിഷേധിക്കാനാവാത്തതാണ്.

ഇതിനാവശ്യമായ ജലലഭ്യത പോലുമില്ലെന്നും ലക്ഷ്യമിട്ട വൈദ്യുതി ഉല്‍പാദിക്കാനാവില്ലെന്നുംഏവര്‍ക്കും അറിയാവുന്ന യാഥാര്‍ത്ഥ്യമാണ്. ജനങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന കുടിവെള്ള ലഭ്യതയും ജലസേചനസൗകര്യങ്ങളും ഇല്ലാതാകും. ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്ന ഇടമലയാര്‍ ഓഗ്മെന്റേഷന്‍ സ്‌കീമിലെ വൈദ്യുതി നഷ്ടപ്പെടും. ആദിവാസി സമൂഹത്തിന്റെ ജീവിതത്തെയും ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും. അതിരപ്പള്ളി-വാഴച്ചാല്‍ വിനോദസഞ്ചാരത്തെ പ്രതികൂലമായി ബാധിക്കും തുടങ്ങിയ കാര്യങ്ങള്‍ക്ക് കൃത്യമായ ഒരു മറുപടി പറയാന്‍ ഇന്നേവരെ അധികാരികള്‍ക്ക് ആയിട്ടില്ല.

ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും കെടുതികള്‍ കേരളം നേരിട്ട് അനുഭവിക്കാന്‍ തുടങ്ങിയിട്ടുള്ള ഇക്കാലത്ത് അവശേഷിക്കുന്ന പച്ചപ്പ് പോലും ഇല്ലാതാക്കുന്ന അതിരപ്പള്ളി പദ്ധതി ഉപേക്ഷിക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

click me!