
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് തുടക്കമിട്ട് പഞ്ചാബിലും ഗോവയിലും വോട്ടെടുപ്പ് നാളെ നടക്കും. ഒറ്റഘട്ടമായിട്ടാണ് ഇരു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത്. ഗോവയിലും പഞ്ചാബിലും ബിജെപിക്കും കോണ്‍ഗ്രസിനും ഒപ്പം ആംആദ്മി പാര്‍ട്ടിയുടെ ശക്തമായ സാന്നിദ്ധ്യം ത്രികോണ മത്സരത്തിന് കളമൊരുക്കിയിട്ടുണ്ട്.
മോദിയും,കേജ്രിവാളും, രാഹുലും അടക്കം മുന്‍നിര നേതാക്കള്‍ നിറഞ്ഞ് നിന്ന വാശിയേറിയ പ്രചരണ ദിനങ്ങള്‍ക്ക് ശേഷമാണ് ഗോവയും പഞ്ചാബും നാളെ വോട്ടെടുപ്പിലേക്ക് കടക്കുന്നത്. പഞ്ചാബില്‍ 117 മണ്ഡലങ്ങളിലായി 1146 സ്ഥാനാര്‍ത്ഥികളും, 40 മണ്ഡലങ്ങിലായി ഗോവയില്‍ 250 സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട്. ത്രികോണ പോരാട്ടം നടക്കുന്ന ഇരു സംസ്ഥാനങ്ങളിലും ശിരോമണി അകാലിദള്‍ ബിജെപി കോണ്‍ഗ്രസ് തുടങ്ങിയ പരമ്പരാഗതെ ശക്തികള്‍ക്ക് പുറമെ ദില്ലിക്ക് പുറത്തേയ്‍ക്കുള്ള വളര്‍ച്ച ലക്ഷ്യമിട്ട് എഎപിയും ശക്തമായി രംഗത്തുണ്ട്. പഞ്ചാബില്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലും കോണ്‍ഗ്രസിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അമരിന്ദര്‍ സിംഗും എഎപിയുടെ ജെര്‍ണൈല്‍ സിംഗും മത്സരിക്കുന്ന ലംബിയും, ഉപമുഖ്യമന്ത്രി സുഖ്ബീര്‍സിംഗ് ബാദലും എഎപിയുടെ താര പ്രചാരകന്‍ ഭഗവന്ത് മാനും മത്സരിക്കുന്ന ജലാലാബാദും, ബിജെപി വിട്ട് കോണ്‍ഗ്രസ്സില്‍ എത്തിയ നവ്ജോത് സിംഗ് സിദ്ധു മത്സരിക്കുന്ന അമൃത്സര്‍ ഈസ്റ്റുമാണ് ദേശീയ ശ്രദ്ധ നേടിയ മണ്ഡലങ്ങള്‍. ഗോവയില്‍ ഭരണകക്ഷിയായ ബിജെപിയും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസും മുഖ്യമന്ത്രി മുഖങ്ങളായി ആരെയും മുന്നില്‍ നിര്‍ത്താതെയാണ് വോട്ട് തേടിയത്. അതേസമയം കന്നി അംഗത്തിനിറങ്ങിയ എഎപി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എല്‍വിസ് ഗോമസിനെ അമരത്തിരുത്തി ദേശീയ പാര്‍ട്ടികള്‍ക്കൊപ്പം ശക്തമായ പ്രചരണം കാഴ്ച്ചവെച്ചു. ബിജെപിയുടെ സഖ്യ കക്ഷിയായിരുന്ന എംജെപി സഖ്യം വിട്ട് ബദല്‍ സഖ്യം രൂപീകരിച്ചുതും ഗോവയില്‍ പോരാട്ടം വാശിയേറിയതാക്കുന്നു.
പഞ്ചാബില്‍ ആകെ സീറ്റുകള്‍- 117
സ്ഥാനാര്‍ത്ഥികള്‍- 1146
കോണ്‍ഗ്രസ്- -117
ശിരോമണി അകാലിദള്‍- 94
ബിജെപി- 23
എഎപി- 112
പ്രധാന സ്ഥാനാര്‍ത്ഥികള്‍
ശിരോമണി അകാലിദള്‍
പ്രകാശ് സിങ് ബാദല്‍ (മുഖ്യമന്ത്രി – ലാംബി )
സുഖ്ബീര്‍ സിങ് ബാദല്‍ (ഉപമുഖ്യമന്ത്രി – ജലാലാബാദ്)
ജനറല്‍ ജെ ജെ സിങ് (മുന്‍ കരസേനാ മേധാവി – പട്യാല അര്‍ബന്‍)
കോണ്‍ഗ്രസ്
ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് (കോണ്‍ഗ്രസ് – മുന്‍ മുഖ്യമന്ത്രി – ലാംബി, പട്യാല അര്‍ബന്‍ )
നവ്ജ്യോത്സിങ് സിദ്ധു ( മുന്‍ ക്രിക്കറ്റ് താരം – അമൃത്സര്‍ ഈസ്റ്റ്)
സത് വിന്ദര്‍ കൗര്‍ ബിട്ടി (ഗായിക – സഹ്നേവാള്‍)
മന്‍പ്രീത് സിങ് ബാദല്‍ (ബട്ടിന്‍ണ്ട അര്‍ബന്‍)
ആം ആദ്മി പാര്‍ട്ടി
ഭഗവന്ത് മന്‍ (എംപി – ജലാലാബാദ്)
സജ്ജാന്‍സിങ് ചീമ (ഒളിംപ്യന്‍, മുന്‍ ബാസ്ക്കറ്റ്ബോള്‍ താരം – സുല്‍ത്താന്‍പുര്‍ ലോധി )
ജെര്‍ണൈല്‍ സിങ് ( മുന്‍ ദില്ലി നിയമസഭാംഗം – ലാംബി)
ഗോവ ആകെ മണ്ഡലങ്ങള്‍- 40
ബിജെപി- 36
കോണ്‍ഗ്രസ്- 37
എഎപി- 39
പ്രധാന സ്ഥാനാത്ഥികള്‍
ബിജെപി
ലക്ഷ്മികാന്ത് പര്‍സേക്കര്‍ (മുഖ്യമന്ത്രി)-മണ്‍ഡ്രം
ഫ്രാന്‍സിസ് ഡിസൂസ (ഉപമുഖ്യമന്ത്രി) - മപൂസ
കോണ്‍ഗ്രസ്
പ്രതാപ് സിംഗ് റാണ –പോറിം
ദിംഗംബര്‍ കാമത്ത് - മഡ്ഗാവ്
രവി നായിക് - പോണ്ട
എഎപി
എല്‍വിസ് ഗോമസ്- കുന്‍കോലിം
ദേവേന്ദ്ര ദേശായ്- മണ്‍ഡ്രം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam